രാജ്യത്തെ 28 മുഖ്യമന്ത്രിമാരില്‍ 14 പേർക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് അമിക്കസ് ക്യൂറി.എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെയാണ് മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ വിജയ് ഹൻസാരിയ കോടതിയില്‍ ഈ വിവരം സമർപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 89 കേസുകളാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത് എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാർക്കെതിരായ കേസുകളുടെ വിവരങ്ങള്‍ ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വേഗത്തിലുള്ള
നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിൽ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുൻ എംഎൽഎ എ.ടി.ജോർജിനെതിരെ എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകൾ അവസാനിച്ചു. എംഎൽഎമാരായിരുന്ന ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എ.ടി.ജോർജിനെതിരായ കേസും.
ഹരിപ്പാട് കരുവാറ്റയിൽ വാടകക്ക് താമസിക്കുന്ന ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. പ്രതികൾ നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്. 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി വീടിന് പുറത്തു കണ്ടത്. അന്ന് രാത്രിയാകണം കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസുകളിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലയളവിൽ കേസുകൾ പിൻവലിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്. കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച വിവരം 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിനെയോ ബന്ധപ്പെട്ട കോടതിയെയോ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 2014ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ
സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓര്‍ഡറുകളാണ്. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏകദേശം 1275 ബ്ലോക്കിംഗ് ഓര്‍ഡറുകളാണ് ഒരു ദിവസം ഇവയ്ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ നോട്ടീസ് ലഭിച്ചത് ഇന്‍സ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം നോട്ടീസുകളാണ് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓര്‍ഡറുകള്‍ ലഭിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ മാസം
CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയത്.പിന്നാലെ വീണ ടിഎയെ രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സ്വത്തുക്കൾ അറ്റാച്ച്‌മെന്റ് ചെയ്യാൻ പോകുന്ന നടപടികളിലേക്ക് കടക്കുന്നതിന് മുൻപാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടുപോയി എന്നത് കേന്ദ്രീകരിച്ചാണ്
പത്തനംതിട്ടയിലെ ജില്ലയിലെ തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തടഞ്ഞു. ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെഎസ്ആർടിസി സർവീസ് ആരംഭിച്ചതിലൂടെ തങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സ്വകാര്യ ബസുകാരുടെ പ്രതിഷേധം.ഈ റൂട്ടിൽ ആകെ 16 സ്വകാര്യ ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. പുതിയതായി ആരംഭിച്ച പ്രിയദർശിനി സർവീസുകൾ തങ്ങളുടെ സമയക്രമത്തിന് തൊട്ടുമുൻപായി ഓടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ
ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും. 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന പുതിയ പട്ടിക പുറത്തിറക്കി. പുനഃസംഘടനയിൽ അനുഭവസമ്പത്തും പുതുതലമുറയുടെ ഊർജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം. അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും. എന്നാൽ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന
റിപ്പോർട്ടർ അർജന്റീന കരാറിലെ നികുതി തട്ടിപ്പിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്‌ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. 22 കോടിയോളം രൂപ നികുതിയാണ് അടയ്ക്കേണ്ടിയിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ നികുതി
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക,

