മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ നിർദേശം സമർപ്പിച്ചാൽ സർക്കാർ തയാറാണ് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ഭരണസമിതിയും ഒന്നിച്ചു നിന്ന്, വിദഗ്ധരുടെ സഹായത്തോടെ മികച്ച
ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്‌സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് എത്തിപ്പിടിച്ചു. നേരത്തേ രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെ ബംഗ്ലാദേശിന് മുന്നിൽ 57 റൺസകലെ ചരിത്രം കാത്തിരുന്നു. ഷാദ്മാൻ ഇസ്ലാമും (25*), മോമിനുൾ ഹഖും (30*) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0). അതേസമയം രണ്ടാം ഇന്നിങ്സിൽ
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പിയുടെ നീക്കം. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചപ്പോൾ സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചതാണ് ബി.ജെ.പി ആയുധമാക്കുന്നത്. കോൺഗ്രസ് ദേശീയഗീതത്തെ അപമാനിച്ചു എന്നാണ് ബിജെപി ആരോപണം. സോണിയ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ഇന്നലെ എ.എ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. അതിനിടെ സേവാദൾ വളന്റിയർ വന്ദേമാതരം പൂർണമായും ആലപിച്ചു. ഇത് തടയാൻ
പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് സംഭവം. ആദ്യ വരികൾക്ക് ശേഷം ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും ഖാർഗെയും ഇത് തടയാൻ ശ്രമിച്ചെങ്കിലും വന്ദേമാതരം മുഴുവനായും ആലപ്പിക്കപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയും സംഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് വന്ദേമാതര വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന്
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക്
2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങൾ കാണണം. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തില്‍
എണ്‍പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശന്‍ തലസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചില്ല. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ഒരു ദുരന്തമുഖത്തെ അതിജീവിച്ചവരാണ് കടന്നുവരുന്നതെന്നും സര്‍ക്കാര്‍ അവരെ ചേര്‍ത്ത് പിടിക്കും. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നും കഴിയില്ലെന്നും
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെറെയിൽവേയുടെ ഭാഗത്തുനിന്ന് മുംബൈ/കൊങ്കൺ വഴി കേരളത്തിലേക്ക് ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാത്തത് പ്രവാസി മലയാളികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. പതിവ് പോലെ റഗുലർ ട്രെയിനുകളിലെല്ലാം മാസങ്ങൾക്ക് മുമ്പേ വെയ്റ്റ്‌ലിസ്റ്റ് നൂറു കടന്നു. ഈ അവസരം മുതലെടുത്ത് എയർലൈനുകളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും കൊള്ളനിരക്കാണ് ഈടാക്കുന്നത്. ഓണം തൊട്ടുമുന്നിലെത്തിയിട്ടും മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ സ്പെഷ്യൽ ട്രെയിനുകളൊന്നുമില്ല!റഗുലർ ട്രെയിനുകളിലെല്ലാം വെയ്റ്റ്‌ലിസ്റ്റ് എപ്പോഴേ മുന്നൂറ് കടന്നു! വിമാനക്കൂട്ടലിന് തീവില. പ്രൈവറ്റ് ബസുകൾക്ക് ചോദിക്കുന്ന തുക കൊടുക്കണം. സാധാരണക്കാരായ
സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും ശേഖരിക്കും. സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതൽ തുടക്കം കുറിക്കുന്നത്. സെൻസസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റർമാരെയും 10189 സൂപ്പർ വൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഇതിനിടെ, പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തർവിറക്കി. നാളെ മുതൽ സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാർക്കായിരിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും
