Top Banner

1000 രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്; സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി. എല്ലാ ജില്ലകളിലെയും സപ്ലൈക്കോ സ്റ്റോറുകളിൽ ഫെയർ ആരംഭിച്ചിട്ടുണ്ട്. സബ്സിഡി സാധനങ്ങൾക്ക് പുറമെ 300 ബ്രാൻഡഡ് ഉൽപന്നങ്ങളും ശബരി ഉൽപന്നങ്ങളും ലഭ്യമാണ്. ഫെയറിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനാകും. സബ്സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡുമായാണ് ചെല്ലേണ്ടത്. ഫെയറിൽ 21 ഇനങ്ങളടങ്ങിയ കിറ്റ് 1000 രൂപക്ക് ലഭിക്കും. 25 ഇനങ്ങളടങ്ങിയ കിറ്റ് 1500 രൂപക്കും 30 ഇനങ്ങളുള്ള പ്രീമിയം കിറ്റ് 2000 രൂപക്കുമാണ് ലഭിക്കുക. ഒൻപത് ഇനങ്ങളടങ്ങിയ പ്രീമിയം

കരുനാഗപ്പള്ളിയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടി​യ കാണാതായിരുന്നത്. വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ആദ്യദിനം ഫയർഫോഴ്സും പൊലീസും ചേർന്ന് ഊർജിതമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സൈക്കിളും

കാലടി സർവകലാശാലയിലെ പ്രതിഷേധം: പൊലീസ് മേധാവിയെ വിളിച്ചു വരുത്തി ഗവർണർ

ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നുമുള്ള പരാതിയില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിന് പൂര്‍ണ്ണ പിന്തുണയുമായി ഗവര്‍ണര്‍. സിസാ തോമസിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അറ്റ് ഹോം പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സിസാ തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ദേഹോപദ്രവം അടക്കം നേരിടേണ്ടിവന്നുവെന്ന് സിസാ തോമസ് ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. തുടര്‍ന്ന് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ഗവര്‍ണറുടെ മറുപടി. റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും

ഓണക്കാലത്ത് ‘തൂഫാൻ’ പരിശോധന കർശനമാക്കും; വീഴ്ച വരുത്തുന്നവർക്ക് എതിരെ കർശന നടപടി

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ

PSC പരീക്ഷാ ക്രമക്കേടിൽ അതൃപ്തി പ്രകടമാക്കി ഗവർണർ; സ്വാതന്ത്ര്യ ദിനചായസത്ക്കാരത്തിൽ നിന്നും ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി; ഇങ്ങനൊരു നടപടി ഇതാദ്യം

ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സത്കാരത്തിൽനിന്ന് പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. പിഎസ്‌സി പരീക്ഷാക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടാണ് ലോക്ഭവന്റെ നടപടിയെന്നാണ് സൂചന. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ടാണ് ‘അറ്റ് ഹോം’ എന്ന് അറിയപ്പെടുന്ന ചായസത്കാരചടങ്ങ് എല്ലാക്കൊല്ലവും നടത്താറ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക്, സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരെയും ഗവർണർ ക്ഷണിക്കാറുണ്ട്. എന്നാൽ ഇന്നലെ നടന്ന ഈ ചടങ്ങിലേക്ക് പിഎസ്‌സി ചെയർമാനും പതിനഞ്ച് അംഗങ്ങൾക്കും ക്ഷണം ലഭിച്ചില്ല. ഇതാദ്യമായാണ് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതിരിക്കുന്നത്.

ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി. സി.ജെ.പി വളണ്ടിയറായ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളിന്റെ ശോചനീയാവസ്ഥ അബ്ദുൾ ഹഫീസ് വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബി.ജെ.പി ഗുണ്ടകൾ ഇവരെ ആക്രമിച്ചതെന്ന് സി.ജെ.പി ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അബ്ദുൾ ഹഫീസ് താൻ മുൻപ് പഠിച്ച

അപ്രതീക്ഷിത രാജി പ്രഖ്യാപനം; ബിജെപി വിട്ട് നടൻ ദേവൻ

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ‌ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല. എന്റെ ലൈൻ

കുട്ടി സഖാവിൻ്റെ അക്കൗണ്ടും പൂട്ടിക്കെട്ടി മെറ്റ; വീഡിയോ ചെയ്യുന്നത് തുടരുമെന്നും പ്രതികരണം

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു.വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കമന്‍റിട്ടിരുന്നു.24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. എന്നാൽ അക്കൗണ്ട് പൂട്ടിയതിൽ വിഷമമില്ലെന്നും ഇനിയും വിഡിയോ ചെയ്യുമെന്നും മുഹമ്മദ്‌ സിയാൻ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഈ അക്കൗണ്ട് മരവിപ്പിച്ചതെന്ന

മലക്കം മറിഞ്ഞ് പിസി ജോർജ്; തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ ക്ഷമ പറച്ചിൽ

പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ സംസ്ഥാന നേതൃത്വം വെട്ടിലായതോടെ മലക്കം മറിഞ്ഞ് പിസി ജോർജ്. ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണെന്നിരിക്കെ, നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പറഞ്ഞത് മുഴുവൻ പി സി ജോർജ് മാറ്റിപ്പറഞ്ഞു. പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട്‌ എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് പിസി ജോർജ്

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പിസി ജോർജ്; വെട്ടിലായി ബിജെപി

ബിജെപി ഫണ്ട് വിനിയോഗത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ് പി സി ജോര്‍ജ്ജ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാല്‍ ലിസ്റ്റില്‍ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. ജൂലൈ 18ന് എരുമേലിയിൽ ബിജെപി കേഡർമാരും നേതാക്കളും പ​ങ്കെടുത്ത ‘ദീൻദയാൽ’ ക്യാമ്പിലെ പ്രസംഗമാണ്