തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം – ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളത്ത് നിന്നും തിരിയ്ക്കുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കെഎസ്ആര്‍ടിസിയുടെ ഏറ്റവും
കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കൾ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ കൈകാലുകൾ കെട്ടിയിട്ട് കുട്ടിയെ തടഞ്ഞുവെച്ചതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കമ്പ്കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിയും മർദിച്ചും പരിക്കേൽപ്പിച്ചതായാണ് കുട്ടിയുടെ മൊഴി. കാൽവിരലുകളിലെ നഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റുകയും കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പച്ചമുളക് അരച്ച് ശരീരത്തിൽ പുരട്ടിയെന്നും കുട്ടി
മലയാളം സർവകലാശാലയിലെ ജാതീയാധിക്ഷേപ പരാതിയിൽ വൈസ് ചാൻസലറുടെ വാദം തള്ളി ഗവേഷക വിദ്യാർഥിനി അനഘ ശശി. പരാതിയിൽ കഴമ്പില്ലെന്ന വൈസ് ചാൻസലറുടെ പരാമർശം അംഗീകരിക്കാനാകില്ലെന്ന് അനഘ വ്യക്തമാക്കി. സർവകലാശാല പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ സർക്കാർ തലത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു.സർവകലാശാലയിലെ ഡോ. ഭരതനും ഡോ. അരുൺ ബാബുവിനുമെതിരെയാണ് അനഘ പരാതി ഉന്നയിച്ചിരിക്കുന്നത്. 2024 മുതൽ അധ്യാപകരിൽനിന്ന് ജാതീയാധിക്ഷേപവും വിവേചനവും നേരിട്ടെന്നും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ
സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും. മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ്
വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. അമുസ്ലിം നിയമനം ഉള്‍പെടെയുള്ള വിഷയത്തിലാണ് നിലപാട് അറിയിച്ചത്. സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്ന് ചോദിച്ച ഹൈക്കോടതി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ അധികാരമെന്നും ചൂണ്ടിക്കാട്ടി. പിഴവുകള്‍ പരിഹരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടന നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയും മാനദണ്ഡം പാലിച്ചും വഖഫ്
നീറ്റ്-യുജി 2026 പരീക്ഷാപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്‌സി പോലെ ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട ഒരു സ്ഥിരം സംവിധാനമാണ് ആവശ്യമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യുപിഎസ്‌സി നേടിയെടുത്തതുപോലുള്ള അറിവും വൈദഗ്ധ്യവും പരീക്ഷാനടത്തിപ്പിനായി പരീക്ഷാ ബോർഡുകൾക്ക് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എൻടിഎയിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസിന്റെ സ്ഥാനം, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ആവശ്യമാണെന്ന് കോടതി പറഞ്ഞു.
കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ഡൽഹിയിൽ കെസി വേണുഗോപാലിന്റെ വസതിയിലാണ് ചർച്ച. മുഖ്യമന്ത്രി ആരെ പിന്തുണക്കുമെന്നതിലാണ് ആകാംക്ഷ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനായി മുഖ്യമന്ത്രി ഡൽഹിയിലെത്തിയതായിരുന്നു. സർക്കാരുമായി സഹകരിച്ച് പോകുന്ന ഒരാൾ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്. ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി ഉൾപ്പെടെ എം.പിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴക്കനുമാണ്
സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) നവംബർ 10-ന് വായനക്കാരുടെ കൈകളിലെത്തും. ഇന്ത്യയുടെ പ്രശസ്തമായ നെഹ്റു-ഗാന്ധി രാഷ്ട്രീയ കുടുംബത്തിലേക്കുള്ള കടന്നുവരവും, തന്റെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും വലിയ നഷ്ടങ്ങളും രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളികളും ആഴത്തിൽ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകം. പ്രമുഖ പ്രസാധകരായ ആൽഫ്രഡ് എ ക്നോഫ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തന്റെ കുടുംബത്തെക്കുറിച്ച് മുൻപും പലതും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ യഥാർത്ഥ പ്രവർത്തനങ്ങളും മനുഷ്യസഹജമായ കുറവുകളും
യുഎഇക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ. യുഎഇയെ ആക്രമിച്ചിട്ടില്ലെന്നും ഇറാനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമാക്കി. നല്ല അയൽപക്ക ബന്ധത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധവും മേഖലയിൽ വിശ്വാസം വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ് ഇത്തരം ആരോപണങ്ങളെന്ന് ബഗായ് പറഞ്ഞു. യുഎഇയുടെ അവകാശവാദം ഇറാൻ പൂർണമായും നിഷേധിച്ചു. അതേസമയം, ആക്രമണശ്രമത്തെ തുടർന്ന് ഇറാനുമായുള്ള വാണിജ്യ ഇടപാടുകൾ യുഎഇ നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനുമായി ധനവിനിമയവും വാണിജ്യ ഇടപാടുകളും ഉണ്ടാകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം
മാസപ്പടി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനെയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ സാധ്യത. വീണ താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ചുവന്ന കവറുള്ള ഡയറി ഇ.ഡി സംഘം പിടിച്ചെടുത്തിരുന്നു. നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടിലേക്ക് എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്ന് വീണ പറഞ്ഞിരുന്നു. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണോയെന്നും ഇ.ഡി പരിശോധിക്കും.
