എൻഡിഎ മുന്നണി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ നേരത്തെ ആലോചന നടത്തിയിരുന്നെങ്കിലും കാലതാമസം ഉണ്ടായേക്കും എന്ന സൂചനകൾക്കിടയിലാണ് ഇത്തരത്തിൽ ഒരു ചർച്ച എൻഡിഎയിൽ നടക്കുന്നതെന്നാണ് വിവരം. കേന്ദ്ര ഭരണപ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് എൻഡിഎ സർക്കാർ അധികാരത്തിലുള്ളത്. ഇതിൽ ചില സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. അവിടെ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ നിയമസഭ
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന സാമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ രംഗത്ത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നും എഐ ടൂളുകളുടെ സാങ്കേതിക പിഴവു കാരണമാണ് ചില പോസ്റ്റുകള്‍ നഷ്ടപ്പെട്ടതെന്നുമാണ് മെറ്റ കേരള പൊലിസിന് നല്‍കിയ ഔദ്യോഗിക മറുപടിയില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി നീക്കം ചെയ്യപ്പെട്ടതോടെ, സര്‍ക്കാര്‍ സാമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യുകയാണെന്ന തരത്തില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍
സംവരണം ആരുടെയും ആവശ്യപ്രകാരം അവസാനിപ്പിക്കാൻ കഴിയില്ലെന്നും തലമുറകളായി സാമൂഹിക വിവേചനം അനുഭവിച്ചരെ പിന്തുണക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന സംവരണ വിരുദ്ധ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീണ്ടകാലം സാമൂഹിക വിവേചനം നേരിട്ട വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംവരണ സമ്പ്രദായം കൊണ്ടുവന്നതെന്ന് പാസ്വാൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ച അദ്ദേഹം ഈ സമൂഹങ്ങളെ ഭരണഘടന കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പുരോഗതിക്കുള്ള മാർഗമായാണ് സംവരണം നൽകിയിരിക്കുന്നതെന്നും
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി. റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണമല്ലെന്നും ഇ ഡിയുടെ വിശദീകരണം. അനധികൃത പണമിടപാടുകളില്‍ വീണ ടിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇ ഡി വ്യക്തമാക്കി. കേസില്‍ കുടൂതല്‍ ചോദ്യം ചെയ്യലുകള്‍ ഉടന്‍ നടക്കുമെന്നും ഇ ഡി പറഞ്ഞു. വീണക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടി ആണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പില്‍
പിണറായി വിജയന്റെ മകള്‍ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം. ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വീണയ്ക്ക് എതിരെയുള്ള ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം. മുഹമമ്ദ് റിയാസിനെ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപണം. കഴിഞ്ഞ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും
ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതിന് പിന്നാലെയും
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം സ്റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്ക് പോകും. ഒക്ടോബർ ഒന്നു മുതൽ മാറ്റം പ്രാബല്യത്തിൽ വരും. 1100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാകുക. നേരത്തെ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. സതേൺ റെയിൽവേയിൽനിന്ന് മാറി സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുടെ ഭാഗമായിരിക്കും ഇനി മംഗലാപുരം മേഖല. പാലക്കാട് റെയിൽവേ ഡിവിഷന് വലിയ വരുമാനമുള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനിലേക്ക് മാറും. മംഗലാപുരം
ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ഡല്‍ഹി പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധത്തിനായി സമരക്കാര്‍ എത്തിത്തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ജാതിക്ക് പകരം സാമ്പത്തിക സ്ഥിതിയും മെറിറ്റും അടിസ്ഥാനമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തറില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ധാരാളം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന് പുറമേ, അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധം ജന്തര്‍ മന്തറില്‍
പിഎസ്‌സി നിയമന ക്രമക്കേട് പരാതിയില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. വെള്ളിയാഴ്ച വൈകീട്ടാണ് സെക്രട്ടറി സാജു ജോര്‍ജ് ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പരീക്ഷാക്രമക്കേടില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് സെക്രട്ടറിയോട് ഗവര്‍ണര്‍ ചോദിച്ചത്. ആഭ്യന്തര അന്വേഷണം, നടപടി തുടങ്ങിയ കാര്യങ്ങള്‍ സെക്രട്ടറി വിശദീകരിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണങ്ങളോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി ഗവര്‍ണറോട് പറഞ്ഞു. മാത്രമല്ല പരീക്ഷകളെയും നിയമനങ്ങളെയും കുറിച്ചുള്ള പരാതികളില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുകയും

