Top Banner

“എന്തുകൊണ്ട് യു.ഡി.എഫ് തരംഗത്തിലും ആലത്തൂർ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ…”; രമ്യ ഹരിദാസിനെതിരെ റിജിൽ മാക്കുറ്റി

ചിറയിൻകീഴിൽ എം.എൽ.എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ രമ്യയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. “എന്തുകൊണ്ട് യു.ഡി.എഫ് തരംഗത്തിലും ആലത്തൂർ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ…” എന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു റിജിൽ മാക്കുറ്റിയുടെ പരിഹാസം. പാർട്ടി നേതാക്കൾ തമ്മിലുള്ള പരസ്യ തർക്കവും സംഘർഷവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന സൂചന നൽകുന്നതാണ് റിജിലിന്റെ കുറിപ്പ്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫ് പങ്കെടുത്തതിനെ ചോദ്യം ചെയ്ത് പ്രാദേശിക

‘മര്യാദയ്ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി സമസ്ത ഇകെ വിഭാഗത്തിന്റെ മുഖപത്രം സുപ്രഭാതം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത വി ഡി സതീശന്‍ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ചേന്തി അനില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞ മര്യാദയ്ക്ക് സംസാരിക്കണമെന്ന വാചകത്തെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കുകയാണ് മുഖപ്രസംഗം. കാന്തപുരം

ആരോഗ്യവകുപ്പിന് വെല്ലുവിളിയായി ഡോക്ടർമാരുടെ ക്ഷാമം

സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷാലിറ്റി സേവനങ്ങൾക്കുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന് വെല്ലുവിളിയായി ഡോക്ടർമാരുടെ ക്ഷാമം. സംസ്ഥാനത്ത് ഡോക്ടർമാരുടെ 783 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവുകളുടെ മൂന്നിൽ രണ്ടും മലബാർ മേഖലയിലാണ്. ഇത് ആകെ ഒഴിവുകളുടെ 70.1 ശതമാനം വരും. പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിൽ 554 തസ്തികകളിലാണ് ഡോക്ടറില്ലാത്തത്. തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ 149 ഒഴിവുകളും മധ്യകേരളത്തിൽ 140 ഒഴിവുകളുമാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ കാസർകോട് ജില്ലയിലാണ്. 166 തസ്തികകൾ.

അറിവിന്റെ വെളിച്ചം പകരുന്ന വഴികാട്ടികൾ: അധ്യാപക ദിനാശംസകൾ

ഒരു സമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും ഏറ്റവും വലിയ അടിത്തറ എന്നത് അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ആ സമ്പ്രദായത്തിന് ജീവനും വെളിച്ചവും നൽകുന്നവരാണ് അധ്യാപകർ. വെറുമൊരു തൊഴിൽ എന്നതിലുപരി, വരുംതലമുറയെ വാർത്തെടുക്കുന്ന വിശുദ്ധമായ ഒരു ദൗത്യമാണ് അധ്യാപനം. ​ഇന്ത്യയിൽ മുൻ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് നമ്മൾ അധ്യാപക ദിനമായി ആഘോഷിക്കുന്നത്. തനിക്കായി ഒരു ജന്മദിനാഘോഷം നടത്തുന്നതിന് പകരം, ആ ദിവസം രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിക്കാൻ ആവശ്യപ്പെട്ട മഹാമനസ്കതയുടെ

ആർടി ഓഫീസിൽ ഇടനിലക്കാർ വിലസുന്നു

പീരുമേട്ടിൽ ആ​ർ.​ടി ഓ​ഫി​സി​ലും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ്ഥ​ല​ത്തും ഇ​ട​നി​ല​ക്കാ​ർ വി​ല​സു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ നേ​രി​ട്ട് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ന്യൂ​ന​ത​ക​ൾ പ​റ​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ന്ന​താ​യും പ​രാ​തി. പീ​രു​മേ​ട്ടി​ൽ ഓ​ടു​ന്ന ഒ​രു ഓ​ട്ടോ ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ എ​ത്തി​യി​രു​ന്നു. ഈ ​ഓ​ട്ടോ മു​ന്ന് ത​വ​ണ മ​ട​ക്കി അ​യ​ച്ച​താ​യാ​ണ്​ പ​രാ​തി. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഫി​റ്റ്ന​സ് ഗ്രൗ​ണ്ട് ഇ​ട​നി​ല​ക്കാ​ർ കൈ​യ​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ട​നി​ല​ക്കാ​ർ അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന​യു​ണ്ട്.​ നേ​രി​ട്ടെ​ത്തു​ന്ന​വ​ർ വ​ള​രെ സ​മ​യം കാ​ത്ത്

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇഡി എത്തുന്നു

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍ഗോഡ് എംഡിഎംഎ കേസിന്റെ വിവരങ്ങള്‍ അടക്കം ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ ട്രാക്ക് ചെയ്യാനും പിടികൂടാനും കഴിഞ്ഞ സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ ഡി കൂടി എത്തുന്നത്.

വീണ്ടും വിജയവഴിയിൽ ഐഎസ്ആർഒ; ജിഎസ്എൽവി എഫ് 17 വിക്ഷേപണം വിജയകരം

ജിഎസ്എൽവി എഫ് 17 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. സെപ്റ്റംബർ 4ന് പുലർച്ചെ 2.55ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 5 (ജിയോ ഇമേജിംഗ് സാറ്റലൈറ്റ് വൺ എ) ആണ് ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്. ജനുവരിയിലെ പിഎസ്എൽവി സി 62 പരാജയത്തിന് ശേഷമുള്ള ആദ്യ ഐഎസ്ആർഒ വിക്ഷേപണം കൂടിയാണിത്. ഇതോടെ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയവഴിയിൽ തിരിച്ചെത്തി.രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക പങ്കുവഹിക്കാൻ

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പ്രവര്‍ത്തന ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രിയദര്‍ശിനി വിദഗ്ധ സമിതി റിപ്പോര്‍ട്ടിലില്ലെന്ന ആക്ഷേപവുമായി സ്വകാര്യ ബസുടമകള്‍ വീണ്ടും സമരമുഖത്തേക്ക്. ബസ് ചാര്‍ജും വിദ്യാര്‍ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ ബസുടമകള്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയതുപോലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കണമെന്നും അതിനായി കെ എസ് ആർ ടി സിക്ക് നല്‍കുന്നത് പോലെ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നുമാണ് ബസുടമകള്‍ വിദഗ്ധ സമിതിക്ക് മുമ്പില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. പകരം, സ്വകാര്യ

ഓണാഘോഷ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; പരാതിയുമായി കോളേജ് വിദ്യാർഥിനികൾ

കോളജ് വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ 12ഓളം കോളജുകളിലെ കുട്ടികളുടെ ചിത്രങ്ങളാണ് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടേത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്ത ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നുവെന്നാണു പരാതി. കോളജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ അടക്കം പങ്കുവെച്ച ഫോട്ടോകളും ഇത്തരത്തിൽ പുറത്തുപോകുന്നതായി സംശയം നിലനിൽക്കുന്നുണ്ട്. മറ്റു ചിലയിടങ്ങളിലും സമാന പരാതികൾ ഉയർന്നെങ്കിലും രേഖാമൂലം നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സംഭവത്തിൽ വിദ്യാർഥിനികൾക്ക് നിയമസഹായവുമായി എം.എസ്.എഫ്

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി ഏഴിനും 12 നും ഇടയിൽ ഭാഗീക നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ