Top Banner

അതിവേഗ റെയിൽപാത കേരളം വേണ്ടെന്നുവച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം വേണ്ടെന്നുവച്ചെന്നും രാജ്യസഭയിൽ റെയിൽവേ മന്ത്രി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്. പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും

ബിജെപിയെ വീഴ്ത്തി പ്രശാന്ത് കിഷോർ; ശക്തികേന്ദ്രത്തിൽ അടിപതറി കേന്ദ്ര ഭരണപ്പാർട്ടി

ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് വിജയം. 18953 വോട്ടുകൾ അധികം നേടിയാണ് ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ തോൽപ്പിച്ചത്. വോട്ടെണ്ണി കഴിഞ്ഞപ്പോൾ ആർ.ജെ.ഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്. 31 റൗണ്ടുകളുള്ള വോട്ടെണ്ണലിന്റെ മുഴുവൻ വോട്ടുകളും എണ്ണിത്തീർന്നപ്പോൾ പ്രശാന്ത് കിഷോറിന് 63203 വോട്ടുകളും നീരജ് കുമാറിന് 44250 വോട്ടുകളുമാണ് ലഭിച്ചത്. ആകെ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനടുത്ത് വോട്ടുകൾ നേടിയാണ് പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചത്. ഇതോടെ

തന്ത്രപ്രധാന മേഖലയിൽ റെയിൽ പാത; ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തിയിൽ 272 കോടി രൂപയുടെ പദ്ധതി

ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയിലേക്ക് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി പുതിയ റെയിൽവേ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വടക്കൻ ബംഗാളിലെ ഖുനിയ മോർ മുതൽ ജൽധാക്ക വരെയുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ പാതയ്ക്കായി 272 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. സിലിഗുരി എംപി രാജു ബിസ്തയാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഖുനിയ മോറിൽനിന്ന് ആരംഭിച്ച് ജൽപായ്ഗുരി, കാലിംപോങ് ഫോറസ്റ്റ് ഡിവിഷനുകളിലൂടെയാണ് ഈ പുതിയ

എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം പരിഗണിക്കെയായിരുന്നു വിമർശനം. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ

കശുവണ്ടി ഇറക്കുമതി അഴിമതി: കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. റൂട്രോണിക്‌സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പദവികളും രതീഷിന് നഷ്ടമാകും. 600 കോടിരൂപയുടെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് രതീഷ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കെ കശുവണ്ടി ഇറക്കിയതിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.  അന്വേഷണത്തിനൊടുവില്‍, മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍,

കുരുക്കായി സുഗതൻ്റെ അവധി അപേക്ഷ: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥക്കെതിരെ നടപടി ഉണ്ടായേക്കും

കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ‍ക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. ആഭ്യന്തര തദ്ദേശ സെക്രട്ടറിമാർ ഇന്ന് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകും. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്താണ് ഗുരുതര വീഴ്ചയെന്നാണ് വകുപ്പിന്റെ നിഗമനം. സുഗതന് അവധിക്ക് വഴിയൊരുക്കിയതിൽ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര പി അരുണിമ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. മന്ത്രി കെഎം ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും

എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; മഴ ഇന്നും തുടരും

സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വടക്കന്‍ ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്. കണ്ണൂരും കോഴിക്കോടും ഇടവിട്ട് മഴ തുടരുന്നുണ്ട്. ശബരിമല ഉള്‍പ്പെടെ പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും മഴ തുടരുന്നുണ്ട്. പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ഇന്നലെ

‘സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം’ എന്ന് വിമർശനം

അതിരൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിലും വീഴ്ചയെന്ന് വ്യാപക പരാതി. ഭരണപക്ഷ എംഎൽഎമാർ തന്നെ വിമർശനവുമായി രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് പ്രതിപക്ഷത്തിൻ്റെ രൂക്ഷ വിമർശനം. പത്തനംതിട്ടയിൽ മുന്നറിയിപ്പ് ഇല്ലാതെ ഡാമുകൾ തുറന്നെന്നും സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നും സിപിഎം ആരോപിച്ചു. സർക്കാർ ഒരു ഏകോപനവും നടത്തിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വിമര്‍ശിച്ചു. സംഭവിച്ചത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും രണ്ട് ഡാമുകളിലെ വെള്ളം മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി തുറന്നുവിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളപ്പൊക്കം

കെ.എസ്.ആർ.ടി.സിയുടെ വോൾവോയുടെ ആഡംബര ബിസിനസ് ക്ലാസ് ബസുകൾ ഒടുവിൽ നിരത്തിലേക്ക്… ഓണത്തിന് മുമ്പെത്തും; അറിയാം റൂട്ടുകളും പ്രത്യേകതകളും

നാല് കോടി മുടക്കി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി വാങ്ങിയ വോൾവോയുടെ ആഡംബര ബിസിനസ് ക്ലാസ് ബസുകൾ ഒടുവിൽ നിരത്തിലേക്ക്. ഓണത്തിന് മുമ്പ് സർവീസുകൾ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മുമ്പ് നിശ്ചയിച്ച റൂട്ടുകളിൽ മാറ്റം വരുത്തി ഒരു ബസിൽ മാത്രമായി ബസ് ഹോസ്റ്റസ് സേവനം പരിമിതപ്പെടുത്താനുമാണ് സർക്കാർ തീരുമാനം. അതേസമയം, ബിസിനസ് ക്ലാസ് ബസുകൾക്ക് സർക്കാർ നികുതിയിളവ് നൽകാനുള്ള സാധ്യതക്ക് മങ്ങലേറ്റു. കഴിഞ്ഞ മാസം മുമ്പിലെത്തിയ ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പിടഞ്ഞതാണ് നികുതിയിളവ് നൽകാനുള്ള

മഴക്കെടുതിക്കിടയിൽ മുഖ്യമന്ത്രിയുടെ വിരുന്നുസൽക്കാരം: വിവാദമാക്കി പ്രതിപക്ഷം

സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച്