Top Banner

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെട്ട സംഭവത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം. എൽപി വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു നൽകിയിരുന്ന ഉത്തരം. മഞ്ചേശ്വരം, കുമ്പള, കാസർകോട്

‘ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല’; ഇത്തരം സമരകേന്ദ്രങ്ങൾ അനുവദിക്കരുതെന്നും കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിലെ സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇത്തരം സമരകേന്ദ്രങ്ങൾ ഡൽഹിക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.   ഓൾ ഇന്ത്യ ദലിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അമിത് മഹാജന്റെ പരാമർശങ്ങൾ.

‘ലോകകപ്പിനിടയിൽ മെസിയെ വധിക്കാൻ പദ്ധതിയിട്ടു’; പോലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ട് സ്പാനിഷ് പത്രം

ലോകകപ്പിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ വെച്ച് മെസ്സിയെ വധിക്കാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോയ്ക്കെതിരേയും സമാനമായ നീക്കത്തിന് ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് രേഖയിലുണ്ട്.   സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പോലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കെതിരായ ബോംബ് ഭീഷണികൾ, റഫറിമാർക്കെതിരേയുള്ള സൈബറാക്രമണങ്ങൾ എന്നീ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മെസ്സിയെ ചാവേറാക്രമണത്തിലൂടെ വധിക്കുകയായിരുന്നു ലക്ഷ്യം. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് ആക്രമണം

കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; രണ്ട് മരണം

കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്ക്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട , ആലപ്പുഴ , കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകൾക്കാണ് അവധി. കോഴിക്കോട്

മാഗി ഉണ്ടാക്കും പോലെ ബില്ലുകൾ പാസാക്കുന്നു; പരിഹാസവുമായി പ്രതിപക്ഷം

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്നതിനെതിരേ വിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ ഡെറിക് ഒബ്രിയൻ വിമർശിച്ചു. സുപ്രധാന ബില്ലുകളാണ് ഇത്തരത്തിൽ ഒരു ചർച്ചയുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ പാസാക്കുന്നതെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിൽ വിമർശിച്ചു. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാലുമിനിറ്റുകൊണ്ടും ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ, ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ എന്നിവ മൂന്നുവീതം മിനിറ്റുകളെടുത്തുമാണ്

‘ആഭ്യന്തര മന്ത്രിയെ കാൺമാനില്ല’; പട്ടികയുമായി കെസി വേണുഗോപാൽ

പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭ ഇതുവരെ 12 ദിവസമാണ് സമ്മേളിച്ചതെന്നും എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒരു മിനിറ്റ് നേരം പോലും സഭാനടപടികളിൽ പങ്കെടുക്കാൻ ധൈര്യമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷാ വിട്ടുനിന്ന ദിവസങ്ങളുടെ പട്ടികയുമായാണ് കെ.സി. വേണുഗോപാൽ മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. അമിത് ഷാ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും എന്തിനാണ് ജനങ്ങളിൽനിന്ന് ഒളിച്ചോടുന്നതെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി ഉത്തരം പറഞ്ഞേതീരൂവെന്നും

വിവാഹശേഷം ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് അകറ്റാൻ വീടുമാറി താമസിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയാണെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ദാമ്പത്യ തകർച്ചയിലേക്ക് നയിക്കുന്ന മാനസിക പീഡനമായി തന്നെ കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. കണ്ണൂർ സ്വദേശിയായ യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്. 2015-ൽ വിവാഹിതരായ ദമ്പതികൾ സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുൻപ്,

പൊലീസിനേയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച അർജുൻ ആയങ്കി വിശദീകരവുമായി രംഗത്ത്

ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അർജുൻ ആയങ്കി വിശദീകരണവുമായി രംഗത്ത്. പൊലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസിൽ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്നെ അറസ്റ്റ് ചെയ്യുന്നതിനുപകരം പൊലീസ് സുഹൃത്തുക്കളെ പിന്തുടർന്നുവെന്നും കോതമംഗലം സി.ഐ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട സംഭവത്തെ ക്രിമിനൽ ഗൂഢാലോചനയാക്കി കേസെടുത്തതായും അർജുൻ ആയങ്കി അവകാശപ്പെട്ടു. പൊലീസിനെ അപായപ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നുമാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലും

നീറ്റ് പരീക്ഷാ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ

നീറ്റ് ചോദ്യങ്ങൾ വിഷയ വിദഗ്ധരിൽ ഒരാൾ പേപ്പറിൽ എഴുതി പുറത്തേക്ക് കടത്തുക ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തി. മറ്റ് രണ്ടു പേർ ആകട്ടെ ചോദ്യങ്ങൾ ഓർത്തുവച്ച് കുറിപ്പുകളാക്കി ചോർത്തി. ചോദ്യങ്ങൾ തയ്യാറാക്കിയവർക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായില്ലെന്നും സിബിഐ കണ്ടെത്തി. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരാണ് ചോദ്യങ്ങൾ പുറത്തേക്ക് എത്തിച്ചത്. മൂന്ന് പേർക്കും പേപ്പർ നൽകിയിരുന്നു. ഒരാൾ ആ പേപ്പറിൽ ചോദ്യങ്ങൾ എഴുതി പുറത്തെത്തിക്കുക ആയിരുന്നു. 135ഓളം ചോദ്യങ്ങളാണ് ഇത്തരത്തിൽ പുറത്തെത്തിച്ചത്. ബാക്കി രണ്ടു പേർ ചോദ്യങ്ങൾ