ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കും. ബെവ്കോയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വകുപ്പ് അറിയാതെയെന്നാണ് വിലയിരുത്തല്‍. യോഗേഷ് ഗുപ്തയോട് ഇന്ന് നേരിൽ കാണാനാണ് മന്ത്രി എം ലിജു നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയതും എംഡിയുടെ ഏകപക്ഷീയ തീരുമാനമെന്നാണ് വിവരം. എംഡി റദ്ദാക്കിയ പദ്ധതി പുനരാരംഭിക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തദ്ദേശ വകുപ്പിന്റെ കൂടി സഹായത്തോടെ
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയർന്നുവന്ന പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം നിയമ പോരാട്ടത്തിലേക്ക്. പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനെതിരേ മുൻ എം.എൽ.എ ടി.ഐ മധുസൂദനൻ വക്കീൽ നോട്ടിസ് അയച്ചു. ഫണ്ട് തിരിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് നോട്ടിസിലെ ആവശ്യം. താൻ ഒറ്റയ്ക്ക് ഫണ്ട് പിരിച്ചെന്ന വാദം കള്ളമാണെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു. രക്തസാക്ഷി ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നോട്ടിസിനൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന
അസമില്‍ പ്രളയക്കെടുതിയില്‍ മരണം 95 ആയി ഉയര്‍ന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. പതിനാല് ജില്ലകളിലായ 1,60,000 പേരെയാണ് മഴക്കെടുതി ബാധിച്ചത്. അതേസമയം നുമാലിഗഡില്‍ ധന്‍ശ്രീ നദി അപകടകരമായ നിലയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നിരവധി ജില്ലകള്‍ ദുരന്തമുഖത്താണ്. ബിശ്വനാഥ്, ശിവസാഗര്‍ ജില്ലകളില്‍ രണ്ട് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ഗോലാഘട്ടില്‍ ഒരു മരണം സ്ഥിരീകരിച്ചു. മൊറിഗാവ് ജില്ലയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശിവസാഗറാണ് മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ല.
അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്, സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ കച്ചവടം നടക്കുന്നുവെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് 2010 ലെ വ്യവസ്ഥകൾ പുതുക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ ഇതുസംബന്ധിച്ച പുതിയ കരട് ആശുപത്രികൾക്ക് കൈമാറി. സ്ത്രീകളെയും നിർധനരെയും ലക്ഷ്യമിട്ടുള്ള ചൂഷണങ്ങൾ തടയുന്നതിനായി നിരവധി കർശന ഉപാധികളാണ് പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഇനി
മുൻമന്ത്രിയും മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവുമായ എം.കെ. മുനീറിന് കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ ധാരണ. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഉഭയകക്ഷി ചർച്ചക്ക് ശേഷം സർക്കാർ തീരുമാനം അറിയിക്കും. നിലവിൽ ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്നണിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിനായി യു.ഡി.എഫ് യോഗം കോൺഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസുമായി അതത് ഉഭയകക്ഷികൾ ചർച്ച നടത്തട്ടെ എന്നായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാൽ, മുസ്‌ലിം ലീഗിനെ കൂടാതെ സമാന്തരമായി കേരള കോൺഗ്രസ് ജോസഫ്, മാണി സി.
സംസ്ഥാനത്ത് ഇന്നും മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും 50 കി.മീ വരെ കാറ്റിനും സാധ്യത ഉണ്ട്. തെക്കന്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്
ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനേയും കേസില്‍ പ്രതിചേര്‍ക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം വഹിച്ചത് ഇവരെന്ന് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതിയാണ്. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മില്‍മയില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍
ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. മെറ്റാ പ്ലാറ്റ്ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്കാണ് മെറ്റ മേധാവി ഇന്ത്യയിലെ പാർലമെന്റ് സമിതിയോട് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ട്. പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതിനെക്കുറിച്ച് പ്രത്യേക പരാമർശം ഇല്ല. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള മെറ്റ പരസ്യങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സാങ്കേതിക തകരാർമൂലം പ്രധാനമന്ത്രിയുടെ
മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ ഒന്നിച്ച് പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ഈ ഓഗസ്റ്റ് 17-ന് വിളിച്ചുചേർത്തേക്കുമെന്നാണ് റിപ്പോർട്ട്. ഈമാസം 13-ന് മൺസൂൺ സമ്മേളനം അവസാനിച്ചാലും സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ സാധ്യതയില്ല. തൊട്ടടുത്ത ദിവസങ്ങളിൽ പ്രത്യേക സമ്മേളനമുണ്ടായേക്കും. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനാണ് നീക്കം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന സമ്മേളനത്തിൽ വനിതാ
ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഇവരില്‍ നിന്നാണ്
