ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 9 അടി വെള്ളം കൂടിയിട്ടുണ്ട്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും
പെറുവിലെ പ്രശസ്തമായ നാസ്ക ലൈൻസ് സന്ദർശിക്കാൻ പോയ വിനോദസഞ്ചാരികളുമായി പറന്ന ചെറുവിമാനം തകർന്നുവീണ് 13 പേർ മരിച്ചു. തെക്കൻ പെറുവിലെ നാസ്ക നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 11 യാത്രക്കാരും രണ്ട് പൈലറ്റുമാരും മരിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നാസ്ക ലൈൻസ് ആകാശമാർഗത്തിലൂടെ കാണിക്കുന്ന കാഴ്ചയാത്രയ്ക്കിടെയായിരുന്നു അപകടം. പറക്കുന്നതിനിടെ വിമാനം നിയന്ത്രണം നഷ്ടമായി ഒരു വയലിലേക്ക് തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രകള്‍
മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയെ ചൊല്ലി വിവാദം. വ്യക്തിപരമായ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതെന്നാണ് ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്തനിവാരണ ആവശ്യങ്ങള്‍ക്കോ മാത്രമേ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാവൂ എന്നിരിക്കെ, വ്യക്തിപരമായ ആവശ്യത്തിന് അത് വിനിയോഗിച്ചതായി പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. മുന്‍മന്ത്രി എം.ബി. രാജേഷും എം.എല്‍.എ വി. ശിവന്‍കുട്ടിയും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി രണ്ടുതവണ
വ്യക്തിഗത വിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ട്-2023 പ്രകാരം കർശന വ്യവസ്ഥകൾ നിലവിൽ വരുന്നു. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. താൻ അനുമതി നൽകിയ ആവശ്യത്തിനല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചതായി പരാതിയുള്ളവർക്ക് ബന്ധപ്പെട്ട സ്ഥാപനത്തിലോ ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലോ പരാതി നൽകാം. പരാതി ലഭിച്ചാൽ 90 ദിവസത്തിനകം തുടർനടപടി സ്വീകരിക്കണമെന്നാണ് നിയമം. മൊബൈൽ
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202 രൂപയും കുറഞ്ഞു. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. തുടർച്ചയായ രണ്ടാംതവണയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം മഴ കനത്ത സാഹചര്യത്തില്‍ 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത
മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു.
പിഎംശ്രീ പദ്ധതിയിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധയിൽ തുടരണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യമൊന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. ഇന്നലെ പദ്ധതിയിൽ നിന്ന് യുഡിഎഫ് പിന്മാറില്ലെന്ന് പറഞ്ഞ അടൂർ പ്രകാശാണ് ഇന്ന് മലക്കം മറിഞ്ഞത്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട അർഹതപ്പെട്ട
