Top Banner

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് ചുമതല

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം. കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടി കേഡര്‍മാരും അനുഭാവികളും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ലെന്നതാണ് സിപിഎമ്മിന്റെ പൊതുനിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മലബാറിലായിരിക്കും നടപ്പിലാക്കുക. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടിയോട് അനുഭാവമുള്ള ക്ഷേത്ര

ജന്തർമന്തറിലെ വിദ്യാർത്ഥി പ്രക്ഷോപം: പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം വേണം, പ്രായപൂർത്തിയാകാത്തവരെ ഉടനടി മോചിപ്പിക്കണം: സുപ്രീം കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിലും സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന സൂചനയും കോടതി നൽകി. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കസ്റ്റഡിയിലായ 18 വയസ്സിൽ താഴെയുള്ളവരും മറ്റ് കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായ മുഴുവൻ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി. വിദ്യാർഥികളുടെ ഭാവി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക കണക്കുകളില്‍ ഗുരുതര വീഴ്ച: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക കണക്കെടുപ്പില്‍ ഗുരുതര പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദേവസ്വത്തിന്റെ സ്വത്തുക്കള്‍ ദേവന്റേതാണെന്നും ദേവസ്വം ഭരണസമിതി വെറും വിശ്വസ്തരാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുവായൂര്‍ ദേവസ്വത്തില്‍ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓഡിറ്റ് സംവിധാനത്തില്‍ ഘടനാപരമായ വീഴ്ചകളുണ്ടെന്നും അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വാര്‍ഷിക കണക്കുകള്‍ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിന്റെ 65 ബാങ്ക് അക്കൗണ്ടുകളില്‍ 37 എണ്ണം മാത്രമാണ് സജീവമെന്നും വിവരങ്ങളുടെ അപര്യാപ്തതയാണ് ഓഡിറ്റിന്

സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ

സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപിയില്‍ വിലയിരുത്തല്‍. ധർമേന്ദ്ര പ്രധാന്റെ രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും പാര്‍ട്ടി കണ്ടെത്തി. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കാനാണ് ബിജെപി തീരുമാനം.

പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി; വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തിരിച്ചടിയായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും വിമര്‍ശനം ഉണ്ട്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉചിതമായി തള്ളിപ്പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തിലെടുക്കണമായിരുന്നു. ഭരണ വിരുദ്ധ വികാരം

ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയിലേക്ക്; അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ എസ്ഐടി

എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. ഇതിന് കമ്മിഷനും കിട്ടിയിരുന്നു. 50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് ഇവർ നൽകിയ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എം.ഡി.എം.എ. ഇടപാടുകാർ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നുവെന്ന് പോലീസ്

കേന്ദ്ര സർക്കാർ വാക്കുപാലിച്ചില്ല; ഗുരുതര ആരോപണങ്ങളുമായി സിജെപി; കപിൽ സിബലിനൊപ്പം വാർത്താ സമ്മേളനം

പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരെ പോലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ പങ്കുവെക്കാൻ ‘സാക്ഷി’ എന്ന വെബ്‌സൈറ്റ് ആരംഭിച്ചതായും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികൾ വാർത്താസമ്മേളനം നടത്തിയത്. കപിൽ സിബൽ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ല. ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നത്. സമരം

പ്രതിരോധ രഹസ്യങ്ങൾ ചോർന്നതായി സംശയം; ഡിആർഡിഒ രേഖകൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക്?

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ന് ഇടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്. പത്ത് ദിവസം മുമ്പാണ് രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈല്‍ സംവിധാനങ്ങളുടെ രേഖകളും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധ ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ: ജൂലൈ 27: കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ജൂലൈ 28: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.   ജൂലൈ 29: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. ജൂലൈ 30: മലപ്പുറം,

രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരർക്ക് പ്രണാമം: കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വർഷം

മാതൃരാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ ഹിമാലയൻ മലനിരകളിൽ ചോരചിന്തിയ ധീരജവാന്മാരുടെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് 27-ാമത് ‘കാർഗിൽ വിജയ് ദിവസ്’ ആചരിക്കുന്നു. 1999 ജൂലൈ 26-ന് പാകിസ്ഥാൻ അധിനിവേശ സേനയെ പൂർണ്ണമായും തുരത്തി, കാർഗിലിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റെ ചരിത്രസ്മരണയിലാണ് രാജ്യം. ​‘ഓപ്പറേഷൻ വിജയ്’യുടെ വിജയം ​1999 മെയ് മാസത്തിലാണ് കാർഗിൽ, ദ്രാസ് മേഖലകളിലെ കടന്നുകയറ്റം ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പാകിസ്ഥാൻ സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ