ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എം ആര്‍ അജിത്കുമാറിന് കുരുക്കായത് ഡിജിറ്റല്‍ തെളിവ്. കേസ് റഫര്‍ ചെയ്യാന്‍ അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശമാണ് പ്രധാന തെളിവായത്. കേസ് റഫര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായാണ് സന്ദേശമയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും കുരുക്കായി. കേസ് റഫര്‍ ചെയ്യാന്‍ എം ആര്‍ അജിത് കുമാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് വിവരം. മൂന്ന് ഡിവൈഎസ്പിമാരെ ഡിജിപി
യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പിണറായി വിജയൻ്റെ സുരക്ഷാ സംഘത്തിലെ കേസിൽ നിന്ന് രക്ഷിക്കാൻ എഡിജിപി ഓഫീസ് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നടപടി. എഡിജിപി അജിത്കുമാറിനെ സസ്പെൻഡ് ചെയ്തു. റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഡിജിപി അജിത്കുമാറിൻ്റെ വിശദീകരണം തേടി. കേസ് അട്ടിമറിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത്കുമാറിന്റെ വാദം. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ്
സുപ്രീം കോടതിയുടെ മാർഗനിർദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെങ്കിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ അന്വേഷണത്തിൽ ചികിത്സാപിഴവ് സംഭവിച്ചിട്ടുള്ളതായി കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ നിന്നും യഥാസമയം മതിയായ സേവനം ലഭിക്കുന്നതിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ സിവിൽ കോടതിയെയോ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട കൺസ്യൂമർ ഫോറത്തെയോ പരാതി കക്ഷിക്ക് സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ 2025 ജനുവരി 30 ഹൃദ് രോഗ ബാധയുമായെത്തിയ 24 കാരനായ മകൻ
ഒടുവില്‍ നീറ്റ് പരീക്ഷക്രമക്കേടില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഇതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും എക്സ് പോസ്റ്റില്‍ കുറിച്ചു.യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നവരെ വെറുതെവിടില്ലെന്നും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയെന്നും പ്രധാനമന്ത്രി.ഡല്‍ഹിയിലെ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് സിജെപി പ്രതികരിച്ചു. അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം മുപ്പത്തിനാലാം ദിവസത്തിൽ. ജന്തർ മന്തറിലെ സമരവേദി നിറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷമായ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് പ്രധാനമന്ത്രിയാണെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈയ്യടക്കാനും പ്രധാനമന്ത്രി അനുവാദം നൽകുകയും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയുമാണ് ചെയ്തതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ആരോപിച്ചു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരംചെയ്യുന്ന സിജെപി പ്രതിനിധികളോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾവേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ‘കഴിഞ്ഞദിവസം ഉച്ചമുതൽ അവരുടെ പ്രതിനിധികളുമായി ചർച്ചകൾക്ക് സർക്കാർ നാല് തവണ സമീപിച്ചിട്ടുണ്ട്്. എല്ലാ യുവ സുഹൃത്തുക്കളുമായും സർക്കാർ ചർച്ചകൾക്ക് തയ്യാറാണ്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചർച്ചകൾക്ക് തയ്യാറാണ്. സർക്കാരിന് യാതൊരു മുൻവിധികളുമില്ല’, പ്രധാനമന്ത്രിയുടെ
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ മുതല്‍ വിതരണം ചെയ്‌തേയ്ക്കും.
തിരഞ്ഞെടുപ്പ് കാലത്ത് 25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിയതായി വെളിപ്പെടുത്തൽ. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം കൊണ്ടുവന്നതെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ വീട്ടിലുമായാണ് ഈ പണം സൂക്ഷിച്ചിരുന്നത് എന്നും അക്ഷയ് പറഞ്ഞു. നേരത്തേ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് ബിജെപിയിൽ നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃശൂർ ബിജെപിയെ കുറിച്ചും വെളിപ്പെടുത്തലുണ്ടായത്. തിരഞ്ഞെടുപ്പ്
കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്ക് മന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലേക്ക് പോകാനില്ലെന്ന് നിലപാട് വ്യക്തമാക്കി സിജെപി. ജന്തർ മന്തറിൽവെച്ച് സിജെപിയുമായി ചർച്ചനടത്താൻ കേന്ദ്രത്തിന് താൽപര്യമില്ലെങ്കിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷവേദിയിൽ ചർച്ചയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ കാണുകയും പ്രതിഷേധക്കാരുടെ ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിനെ അടിയന്തരമായി വിട്ടയക്കുക, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക,
രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും ‘രാഷ്ട്രീയ ആയുധങ്ങളായി’ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സാമൂഹികമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിലെ വിവേകശാലികളായ യുവാക്കൾ ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ തിരിച്ചറിയുമെന്നും അവർ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാത തിരഞ്ഞെടുക്കുമെന്നും അദ്ദേഹം
