Top Banner

രക്ഷാപ്രവർത്തന കേസ്: അജിത്കുമാറിന് വിനയായത് ഡിജിറ്റൽ തെളിവ്

ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവര്‍ത്തന കേസ് അട്ടിമറിയില്‍ എം ആര്‍ അജിത്കുമാറിന് കുരുക്കായത് ഡിജിറ്റല്‍ തെളിവ്. കേസ് റഫര്‍ ചെയ്യാന്‍ അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശമാണ് പ്രധാന തെളിവായത്. കേസ് റഫര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായാണ് സന്ദേശമയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും കുരുക്കായി. കേസ് റഫര്‍ ചെയ്യാന്‍ എം ആര്‍ അജിത് കുമാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു.

 

കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് വിവരം. മൂന്ന് ഡിവൈഎസ്പിമാരെ ഡിജിപി സസ്‌പെന്‍ഡ് ചെയ്‌തേക്കും. ഡിവൈഎസ്പിമാര്‍ക്ക് എതിരായ നടപടിക്ക് ആഭ്യന്തരമന്ത്രി ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.

ഡിജിപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അജിത് കുമാറിനെതിനെതിരെ നടപടി വന്നത്. കേസ് അട്ടിമറിയില്‍ ഇടപെടല്‍ വ്യക്തമായതോടെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നല്‍കിയത്. സസ്പെന്‍ഷന്‍ ലഭിച്ചതോടെ എം ആര്‍ അജിത് കുമാറിന്റെ പ്രൊമോഷന്‍ തടയപ്പെടും. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്ഐടി റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.