Top Banner

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ; വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹായത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ വെള്ളം കയറിയവർക്ക് പതിനായിരം രൂപവീതം നൽകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കൃഷി നാശം സംഭവിച്ചതിൽ നഷ്‌ടപരിഹാരം വർദ്ധിപ്പിച്ചു. 25 എണ്ണം വർദ്ധിപ്പിച്ചത്. തീരപ്രദേശത്ത് കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരെ പ്രദേശങ്ങളിൽ കൂടുതൽ ജിയോ ബാഗും സ്ഥാപിക്കും. പുനർഗേഹം പദ്ധതി പുതുക്കും. അതിനായി തുക വർദ്ധിപ്പിക്കും. പുതിയ പദ്ധതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാം മാനേജുമെൻ്റിനും ആധുനിക സംവിധാനം കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് പുതിയ സംവിധാനം നടപ്പാക്കും. ഡാമിലെ മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി തയ്യാറാക്കും. റവന്യൂ ജലവിഭവ വകുപ്പുകൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി. മഴ മാറിയാൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. നാലുപേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 452 ക്യാമ്പുകൾ നിലവിലുണ്ട്. 67.44 കോടിയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. 1882 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത്. 23537 കർഷകരെ കൃഷി നാശം ബാധിച്ചു. ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് സർക്കാരിൻ്റെ ആദരം. ബഹുമതികളോട് സംസ്കാരം നടത്തുമെന്നും പൂർത്തിയാകാത്ത വീട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.