പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്‌ഐടി. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പങ്കാളിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും ശേഖരിക്കും. അന്വേഷണത്തിന്റെ അടുത്ത പടിയെന്നോണം പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് എസ്‌ഐടിക്ക് ഇതുവരെ ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി
ചോദ്യപേപ്പർ ചോർച്ചാ വിഷയം ചർച്ച ചെയ്യുന്നതിനിടെ ഭരണ-പ്രതിപക്ഷ ബഹളത്തിൽ ലോക്‌സഭ സ്തംഭിച്ചു. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിന്തുണച്ച് രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ശക്തമായ പ്രകടനമാണ് ഈ പ്രതിഷേധങ്ങളെന്നും, അത് വെറും ദേഷ്യമോ അക്രമമോ വിദ്വേഷമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾ തനിക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്നും, ബിജെപി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജനങ്ങളുടെ ശബ്ദത്തെ ബഹുമാനിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സ്വന്തം മക്കളോട് ഈ
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വനിതാ കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും വാദങ്ങൾ കേട്ടശേഷം വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാനാണ് നിർദേശം. സംസ്ഥാനത്ത് മൂവായിരത്തോളം വനിതാ കണ്ടക്ടർമാർ സേവനത്തിലുണ്ടെന്നും ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്നും ഹർജിക്കാർ
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് യാതൊരു അർഹതയുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമയാസമയങ്ങളിൽ ഡിഎ നൽകാതെ, 10 കൊല്ലം ഭരിച്ച് ഭീമമായ കുടിശ്ശിക വരുത്തിവെച്ച ശേഷമാണ് അദ്ദേഹം ഇപ്പോൾ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കുടിശ്ശിക വരുത്തിയത് ആരാണെന്ന് ജീവനക്കാർക്ക് നന്നായറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഞങ്ങൾ വരുത്തിയ കുടിശ്ശികയല്ല ഇത്. മുൻ സർക്കാർ വരുത്തിവെച്ച ബാധ്യതകൾ തീർക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ബജറ്റിൽ എല്ലാ കുടിശ്ശികയും നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും
പാര്‍ലമെന്‍റില്‍ വന്നിരിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. 30 കാറുകളുടെ അകമ്പടിയിലാണ് മന്ത്രി സഞ്ചരിക്കുന്നത്. കാറിലിരുന്ന് വിറയ്ക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷായാണെന്നും രാഹുല്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രി ലോക്സഭയിലെത്താതിരുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു ആഭ്യന്തര മന്ത്രി എവിടെയെന്ന് ചോദിച്ച് ബഹളമായതോടെ ഇരിപ്പിടത്തില്‍ ഇരിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തു. 12 മണിവരെ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ പിന്നീടാണ് പുനഃരാരംഭിച്ചത്. അതേസമയം, രാഹുലിന്‍റെ പരാമര്‍ശത്തില്‍ ഭരണപക്ഷവും വലിയ പ്രതിഷേധം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ രാത്രിയാണ് കേസെടുത്തത്. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ‘ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍
എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്.
ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി. ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. പവര്‍ എക്സേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കിൽ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന്
അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും ഏഴ് ദിവസവും തുടര്‍ച്ചയായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന
