Top Banner

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണം

ശബരിമലയില്‍ വിതരണം ചെയ്ത മില്‍മ നെയ്യില്‍ ക്രമക്കേട് കണ്ടെത്തിയത് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. മില്‍മ നെയ്യ് ശബരിമലയില്‍ വേണ്ടെന്നും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതേസമയം, മില്‍മ നെയ്യ് ശബരിമലയില്‍ വേണ്ട എന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2026 ജനുവരിക്ക് ശേഷം മില്‍മ നെയ്യ് വാങ്ങിയിട്ടില്ല. ദേവസ്വം വിജിലന്‍സ് ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കും. ഇതുവരെ ഏതെങ്കിലും പരിശോധന

ആർ സുഗതന്റെ അവധി അപേക്ഷയിൽ പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 52പേർ

ആർ സുഗതൻ്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് രണ്ട് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 52പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ് സുധീഷ്. കോൺഗ്രസിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു പൗണ്ട് കടവിൽ സുധിഷ്. ആറുമാസത്തേക്ക് അവധി നൽകിയതായി മേയർ പ്രഖ്യാപിച്ചു. അവധി അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയർ നിർദ്ദേശം നൽകി. തുടർന്ന് 52 പേര് പിന്തുണ നൽകി. പ്രതിഷേധവുമായി യു ഡി എഫ് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യവുമായി

പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ഉദ്യോഗസ്ഥരുടെ അറസ്റ്റിന് എസ്ഐടി നീക്കം

 സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നീങ്ങി പ്രത്യേക അന്വേഷണ സംഘം. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കം. പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ എസ്ഐടി സംശയം ഉന്നയിക്കുന്നുണ്ട്. പിഎസ്‌സി ചെയർമാനും അംഗങ്ങളും സംശയനിഴലിലാണ്. ഉത്തരക്കടലാസുകൾ പരിശോധിച്ച് ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ വിവരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്ക് എസ്ഐടി മേധാവി കത്ത് നൽകി. പിഎസ്‌സിക്കെതിരായ പരാതികളിൽ അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനിച്ചു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ നടന്നത്

‘അപകടകാരികളായ നായകളെ കൊല്ലും’; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും

തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ അപകടകാരികളായ തെരുവുനായകളെ കൊല്ലാന്‍ തദ്ദേസ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മനുഷ‍്യ സുരക്ഷക്കാണ് പ്രഥമ മുന്‍ഗണനയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്ന മുന്‍ ഉത്തരവുകൾ പിന്‍വലിക്കാനുള്ള ഹരജി കോടതി തള്ളുകയും അപകടകാരികളായവയെ കൊല്ലാമെന്ന് അനുമതി നൽകുകയും ചെയ്തു.   ദയാവധം നടപ്പിലാക്കാനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുകയും

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിനെ വെട്ടിലാക്കി കേന്ദ്രത്തിൻ്റെ മറുപടി; ‘സംസ്ഥാനങ്ങൾക്ക് പിൻമാറാം’

പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിൻ്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിൻമാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിൻ്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകി. പിവി അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി. പിഎം ശ്രീ ധാരണാ പത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിൻമാറാൻ കഴിയില്ലെന്നായിരുന്നു വാദം. സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു.

നീല ജേഴ്സിക്ക് പകരം കാവി; വിവാദം കൊഴുക്കുന്നു; വിഷയം ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധിയും

വരാനിരിക്കുന്ന പുരുഷ-വനിതാ ഹോക്കി ലോകകപ്പുകൾക്കായി ഇന്ത്യൻ ടീമിന്റെ ജേഴ്സി നിറം മാറുന്നു. പരമ്പരാഗത നീലയ്ക്ക് പകരം കാവി നിറത്തിലുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചതോടെ വിവാദം കൊഴുക്കുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഒളിമ്പ്യനുമായ വിരൻ റസ്ക്വിനയാണ് ആദ്യം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഹോക്കി ഇന്ത്യയും എത്തി. സമൂഹമാധ്യമമായ എക്സിലൂടെയാണ് റസ്ക്വിന നിരാശ പങ്കുവെച്ചത്. “ഹോക്കി ഇന്ത്യ ഇന്ത്യൻ ഹോക്കിക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇത് അത്യന്തം നാണംകെട്ട തീരുമാനമാണ്.

മാവൂരിൽ ബംഗ്ലാദേശ് പൗരൻ എ.ടി.എസിന്റെ പിടിയിൽ; കറൻസിയും രേഖകളും കണ്ടെടുത്തു

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശ് പൗരൻ എ.ടി.എസിന്റെ പിടിയിലായി. ബംഗ്ലാദേശ് കുസ്തിയ കുൽന ജില്ലക്കാരനായ ദൗളത്ത് പുരതാനയിൽ മുഹമ്മദ് ഹക്‌സൻ(31) ആണ് പിടിയിലായത്.  എ.ടി.എസിന്റെ നേതൃത്വത്തിൽ മാവൂർ കായലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ്. സംഘം എത്തുമ്പോൾ ഇയാൾ കായലം അങ്ങാടിയിലെ വാടക വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ബംഗ്ലാദേശി കറൻസിയും രേഖകളും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ എ.ടി.എസ് അംഗങ്ങളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പിടിയിലായ മുഹമ്മദ് ഹക്‌സനെ പരിശോധിച്ചപ്പോൾ ബംഗ്ലാദേശിലെ തിരിച്ചറിയൽ

പിഎം ശ്രീയുമായി യുഡിഎഫ് മുന്നോട്ട്; പിൻമാറ്റം സാധ്യമല്ലെന്നും വിശദീകരണം

വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.

മെഡിസെപ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടാത്ത ആശുപത്രി ആണെങ്കിലും ഇൻഷുറൻസ് നിഷേധിക്കരുത്: ഹൈക്കോടതി

മെഡിസെപ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ ചികിത്സ തേടിയെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ല എന്ന ഉത്തരവുമായി കേരള ഹൈക്കോടതി. ചികിത്സയുടെ പ്രാധാന്യവും ചിലവഴിച്ച തുകയുടെ തെളിവും പരിശോധിച്ച് ആനുകൂല്യം നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥൻ അനിൽകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. കുറച്ചു നാളുകൾക്ക് മുമ്പാണ് അർബുദബാധയെ തുടർന്ന് അനിൽകുമാർ വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ചിലവുകളെല്ലാം ഏകദേശം ഒരു കോടി രൂപയായി.

പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് അട്ടിമറിയെന്ന കണ്ടെത്തലുമായി എസ്ഐടി

പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് അട്ടിമറിയെന്ന കണ്ടെത്തലുമായി എസ്ഐടി. സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളാണ് മൂല്യ നിർണയം നടത്താതെ ഒഴിവാക്കിയതെന്നാണ് വിവരം. കൃത്യമായി മൂല്യ നിർണയം നടത്തിയാൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്ക് ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ല. ഇതോടെ മൂല്യ നിർണയം നടത്താതിരുന്ന് 50 ലേറെ മാർക്കാണ് മറ്റുള്ളവർക്ക് നഷ്ടമായത്. മൂല്യ നിർണയം ഒഴിവാക്കിയത് ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക് കിട്ടാൻ ഉള്ള ഗൂഢാലോചനയാണെന്നാണ് കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന