ആർ സുഗതൻ്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് രണ്ട് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 52പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ് സുധീഷ്. കോൺഗ്രസിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു പൗണ്ട് കടവിൽ സുധിഷ്. ആറുമാസത്തേക്ക് അവധി നൽകിയതായി മേയർ പ്രഖ്യാപിച്ചു. അവധി അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയർ നിർദ്ദേശം നൽകി.
തുടർന്ന് 52 പേര് പിന്തുണ നൽകി. പ്രതിഷേധവുമായി യു ഡി എഫ് എൽഡിഎഫ് അംഗങ്ങൾ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയർ അജണ്ടകൾ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാരിൻ്റെ സർക്കുലർ പ്രകാരം അവധി നൽകി എന്ന് മേയർ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ ഇറക്കിയ സർക്കുലർ വായിച്ച് കേൾപ്പിച്ചു. അവധി അപേക്ഷ വോട്ടായി പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് സർക്കുലർ പറയുന്നുവെന്നും മേയർ വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്





