Top Banner

ശ്രീലേഖ ആശുപത്രിയിൽ; രാജി വയ്ക്കില്ലെന്ന് ബിജെപി

ആർ ശ്രീലേഖ രാജിവയ്ക്കില്ലെന്ന് ബിജെപി. ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിൽ. ആശുപത്രിയിലെ ചിത്രങ്ങളടക്കം സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ശാരീരികാസ്വസ്‌ഥത മൂലം കൗൺസിലറുടെ ജോലി ശരിയായി നിർവഹിക്കാൻ കഴിയുന്നില്ല എന്ന ഉത്കണ്ഠയുണ്ട്.

അത് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നും എസ് സുരേഷ് പറഞ്ഞു. അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും.പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു. അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള ആർ ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും എസ് സുരേഷ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:

ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. R.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.
അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല. ചിലർ BJP യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം BJP തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത IPS കാരിയും DGP യും എന്ന നിലക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് BJPയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല R ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്…
അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും…
എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..
എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡൻ്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു…

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.