Top Banner

ഉറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഹൃദയാഘാത സാധ്യത കൂട്ടും

ഉറങ്ങുമ്പോൾ മുറിയിലുണ്ടാകുന്ന നേരിയ വെളിച്ചം പോലും ഹൃദ്രോഗങ്ങൾക്ക് കരണമാകുന്നെന്ന് പുതിയ പഠനങ്ങൾ.യൂറോപ്പിലെ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് രാത്രികാലങ്ങളിലെ വെളിച്ചം കുറച്ചു വെച്ച് ഉറങ്ങേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു. 11,000-ത്തിലധികം ആളുകളിൽ നിന്നുള്ള ആരോഗ്യ വിവരങ്ങൾ മൂന്ന് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്.

ഉറക്ക സമയത്ത് 3 ലക്സിൽ കൂടുതൽ വെളിച്ചം ശരീരത്തിൽ ഏൽക്കുന്നത് ഹൃദയഭിത്തികളുടെ കട്ടി കൂടാനും രക്തത്തിന്റെ പമ്പിങ് കുറയാനും കാരണമാവും. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചമോ അടച്ചിട്ട വാതിലിനുള്ളിലൂടെ മുറിയിലെത്തുന്നതോ ആയ നേരിയ വെളിച്ചമാണ് സാധാരണയായി 3 ലക്സ് ആയി കണക്കാക്കുന്നത്.

മൊബൈൽ ഫോണുകളിൽ നിന്നുള്ള പ്രകാശം, ഡിജിറ്റൽ അലാറം ക്ലോക്കുകളുടെ വെളിച്ചം, ജനലിലൂടെ പുറത്തുനിന്ന് എത്തുന്ന തെരുവ് വിളക്കുകളുടെ വെളിച്ചം എന്നിവയെല്ലാം ഉറക്കത്തിൽ ഹൃദയത്തിന് ദോഷകരമായി മാറാം. ആരോഗ്യകരമായ ഉറക്കത്തിന് കിടപ്പുമുറി പരമാവധി 1 ലക്സ് പ്രകാശമുള്ളതും തികച്ചും ഇരുണ്ടതുമായിരിക്കണം എന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വെളിച്ചം ഒഴിവാക്കാൻ ബ്ലാക്ക്ഔട്ട് കർട്ടനുകളോ സ്ലീപ്പ് മാസ്കോ ഉപയോഗിക്കുന്നത് ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കും.

 

ബെഡ്‌സൈഡ് റീഡിങ് ലൈറ്റുകളായി മങ്ങിയ കളർ ടെമ്പറേച്ചർ മാത്രമുള്ള വാം വൈറ്റ്, ഡീപ് ആംബർ അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിലുള്ള ബൾബുകൾ തിരഞ്ഞെടുക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. നൈറ്റ്-ലൈറ്റ് ആവശ്യമാണെങ്കിൽ, അത് തറനിരപ്പിൽ മാത്രം ഘടിപ്പിക്കാനും വെളിച്ചം വളരെ കുറച്ച് വെക്കാനും വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ, രാത്രി മുഴുവൻ ഉപയോഗിക്കുന്നതിനായി ചുവപ്പോ തവിട്ടോ കലർന്ന നിറങ്ങളുള്ള ബൾബുകൾ തിരഞ്ഞെടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ പരമാവധി കുറക്കാൻ സഹായിക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.