Top Banner

കീറാമുട്ടിയായി ബോർഡ് – കോർപറേഷൻ വീതംവയ്ക്കൽ; കോൺഗ്രസിൽ അതൃപ്തി രൂക്ഷം

ബോർഡ് – കോർപറേഷൻ പ്രാതിനിധ്യത്തെ ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. കെപിസിസി ഭാരവാഹി യോഗത്തിൽ പൊട്ടിത്തെറിച്ച് ഡിസിസി പ്രസിഡന്റുമാർ. അർഹമായ പ്രാതിനിധ്യം ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ ഇല്ലെന്ന് ഡിസിസി പ്രസിഡന്റുമാർ യോഗത്തിൽ പറഞ്ഞു. തീരുമാനങ്ങൾക്ക് ഒച്ചിന്റെ വേഗമെന്ന് പരിഹാസം. കാലതാമസം സമ്മതിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നലെ രാത്രി ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിമർശനമുയർന്നത്.

ജി എൻ എ കരാറിൽ വ്യക്തത വേണമെന്ന് കോൺഗ്രസ് വക്താക്കൾ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിൻ്റെ ചുമതലയുള്ളയാളാണ് ആവശ്യം ഉന്നയിച്ചത്. മാധ്യമങ്ങളിൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നത് പ്രതിസന്ധി എന്നും യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ ചാനൽ ചർച്ചയ്ക്ക് പാനലിസ്റ്റുകളെ നിയോഗിക്കാനാവുന്നില്ല. മുഖ്യമന്ത്രിക്കോ , മന്ത്രിക്കോ ആർക്കൊപ്പം ആണ് നിൽക്കേണ്ടതെന്നും ദീപ്തി മേരി വർഗീസ് ചോദിച്ചു.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുടെ അതൃപ്തി ഉൾപ്പെടെ കോൺഗ്രസിന് തലവേദനയാകുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.