Top Banner

സച്ചിൻ്റെ മോശം റെക്കോർഡിനൊപ്പം കോഹ്‌ലിയും

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം 26.4 ഓവറിൽ വെറും 89 റൺസിന് പുറത്താവുകയുണ്ടായി. 244 റൺസിന്റെ കൂറ്റൻ തോൽവിയാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായതോടെ ഇതിഹാതാരം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു മോശം റെക്കോർഡിനൊപ്പം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും എത്തി.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം വിരാട് കോഹ്‌ലിയും എത്തിയിരിക്കുകയാണ്. ഇരുതാരങ്ങളും 20 തവണയാണ് ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായത്. എന്നാൽ സച്ചിൻ 463 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കിൽ, കോഹ്‌ലി വെറും 321 മത്സരങ്ങളിൽ നിന്നാണ് ഈ നാണക്കേടിന്റെ റെക്കോർഡിനൊപ്പം എത്തിയത്. 334 റൺസ് ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ ആഘാതമേറ്റു. ന്യൂസിലൻഡ് ഫാസ്റ്റ് ബോളർ മാറ്റ് ഹെൻറിയുടെ മികച്ച പന്തേറിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിന് പുറത്തായത്.

നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ ഗോൾഡൻ ഡക്കായി മടങ്ങി. അഞ്ചാം പന്തിൽ വിരാട് കോഹ്‌ലിയെ (4 പന്തിൽ 0) ഹെൻറി ക്ലീൻ ബൗൾഡ് ചെയ്തു. ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി. ഒരു ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 0 റൺസ് എന്ന നിലയിലായിരുന്നു. ഏകദിന ചരിത്രത്തിൽ ഇന്ത്യ ഒരു റൺസ് പോലും എടുക്കാതെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ഇത് ആദ്യമായാണ്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.