മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹായത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ വെള്ളം
ചോദ്യച്ചോർച്ചകളിൽ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിൽ നടപടികളുമായി കേന്ദ്രസർക്കാർ. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും അറിയിച്ച് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് അന്ത്യശാസനം നൽകി. മൂന്നു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ പ്രധാനമന്ത്രി മോദിയുടെ വീഡിയോ നീക്കംചെയ്ത നടപടി ‘ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണ്’ എന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയുടെ
പറക്കലിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ജീവനക്കാർ ഉൾപ്പെടെ 15 യാത്രക്കാർക്ക് പരിക്ക്. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യയുടെ എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആകാശച്ചുഴിയിൽ അകപ്പെട്ട വിമാനം സഞ്ചാര പാതയിൽനിന്ന് 300 അടി താഴ്ചയിലേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 90 മിനിറ്റിനു ശേഷമാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ 11 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഫുക്കറ്റിൽ നിന്ന് 8.25ന് പുറപ്പെട്ട വിമാനം 11.30
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി ജോൺ വ്യക്തമാക്കി. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സ്ത്രീകൾക്കും ബസിൽ സൗജന്യ യാത്ര ചെയ്യാം, അത് സ്ത്രീകളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി തുടങ്ങിയ യുഡിഎഫ് സർക്കാർ. പദ്ധതി നിർത്തലാക്കാൻ വേണ്ടി ശ്രമിക്കുന്നുവെന്ന്
ചലച്ചിത്ര നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയ നടനും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ. ചെന്നൈയിലെ വസതിയിൽ നിന്നാണ് സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് കസ്റ്റഡി. സ്റ്റാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് നരേന്ദ്ര നായർ പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിൻ്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. കാവേരി നദീജല തർക്കത്തിൽ സർക്കാരിനെതിരെ തഞ്ചാവൂരിൽ പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിൻ്റെ അധിക്ഷേപ പരാമർശം.
സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം
വീട് പൂട്ടി ദൂരയാത്ര പോകുന്നവർക്ക് ഇനി തികഞ്ഞ മനസാധാനത്തോടെ യാത്ര ചെയ്യാം. വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലിസ് ഒരുക്കിയ ‘ലോക്ക്ഡ് ഹൗസ്’ സംവിധാനത്തിന് മികച്ച പ്രതികരണമാണ് സംസ്ഥാനമൊട്ടാകെ ലഭിക്കുന്നത്. ഇതുവരെ 31,188 പേരാണ് കേരള പൊലിസിന്റെ ഈ ജനപ്രിയ സേവനം വിജയകരമായി പ്രയോജനപ്പെടുത്തിയത്. വീട് പൂട്ടി യാത്ര പോകുന്ന വിവരം പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ-ആപ്പ്’ (Pol-App) വഴി അറിയിച്ചാൽ, ആ വീടിനും പരിസരത്തിനും പ്രത്യേക പൊലിസ് നിരീക്ഷണം ഉറപ്പാക്കുന്നതാണ് പദ്ധതി. സേവനം പ്രയോജനപ്പെടുത്തേണ്ടത്
രാജ്യത്ത് കാലവര്‍ഷം കനക്കുന്നു. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. അസമില്‍ മരണസംഖ്യ 87ആയി. 7 ജില്ലകളിലായി 1.28 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു. ഒഡീഷയിലെ നാല് ജില്ലകളും പ്രളയ ഭീഷണിയിലാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി-എന്‍സിആര്‍ എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ്
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തീരുന്നില്ല. ഹെലികോപ്റ്ററിനെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പോയത്, നിക്ഷേപകരെ കാണാൻ അല്ലെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഭാര്യ പിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ മുഖ്യമന്ത്രി ഉണ്ടാക്കിയത് കഥയാണ് നിക്ഷേപകരെ കാണാനെന്നതെന്ന് അദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നത. മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഇവിടെ ഒരു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. ആറൻമുള, റാന്നി ഉൾപ്പെടെയുള്ള മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളാണ് സന്ദർശിക്കുക. തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പല
