Top Banner

ആപ്പിൽ ഒരു വിവരം നൽകിയാൽ വീടും പരിസരവും ഇനി പൊലീസിൻ്റെ നിരീക്ഷണത്തിൽ; ദൂരയാത്ര പോകുന്നവർക്ക് ആശ്വാസമായി പദ്ധതി

വീട് പൂട്ടി ദൂരയാത്ര പോകുന്നവർക്ക് ഇനി തികഞ്ഞ മനസാധാനത്തോടെ യാത്ര ചെയ്യാം. വീടുകളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലിസ് ഒരുക്കിയ ‘ലോക്ക്ഡ് ഹൗസ്’ സംവിധാനത്തിന് മികച്ച പ്രതികരണമാണ് സംസ്ഥാനമൊട്ടാകെ ലഭിക്കുന്നത്. ഇതുവരെ 31,188 പേരാണ് കേരള പൊലിസിന്റെ ഈ ജനപ്രിയ സേവനം വിജയകരമായി പ്രയോജനപ്പെടുത്തിയത്.

വീട് പൂട്ടി യാത്ര പോകുന്ന വിവരം പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ-ആപ്പ്’ (Pol-App) വഴി അറിയിച്ചാൽ, ആ വീടിനും പരിസരത്തിനും പ്രത്യേക പൊലിസ് നിരീക്ഷണം ഉറപ്പാക്കുന്നതാണ് പദ്ധതി.

സേവനം പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെ?

ആപ്പ് ഡൗൺലോഡ് ചെയ്യുക: ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമായ പോൽ-ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇതിനോടകം തന്നെ 17 ലക്ഷത്തോളം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ആപ്പിലെ ‘Locked House Information’ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

ആവശ്യമായ വിവരങ്ങൾ: യാത്ര പുറപ്പെടുന്ന ദിവസങ്ങൾ, വീടിന്റെ ഫോട്ടോ, കൃത്യമായ സ്ഥലം, വിലാസം, വീട്ടുകാരുടെയോ അയൽവാസിയുടെയോ/ബന്ധുവിന്റെയോ പേരും ഫോൺ നമ്പറും ആപ്പിൽ നൽകണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് വിവരങ്ങൾ പൊലിസിനെ അറിയിക്കണം. പരമാവധി 7 ദിവസം മുൻപുവരെയും അപേക്ഷ സമർപ്പിക്കാം.

പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലിസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.

14 ദിവസത്തിലധികം യാത്ര നീളുകയാണെങ്കിൽ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സുരക്ഷിത യാത്രകൾക്ക് ഒപ്പം നിന്ന് ജനമൈത്രി പൊലിസ് നടപ്പാക്കുന്ന ഈ മാതൃകാപരമായ പദ്ധതി പൊതുജനങ്ങൾക്കിടയിൽ വലിയ ആശ്വാസമാണ് സൃഷ്ടിക്കുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.