Top Banner

ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; ജില്ലയിൽ ജാഗ്രത തുടരുന്നു

ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 9 അടി വെള്ളം കൂടിയിട്ടുണ്ട്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്.

 

മഴ കുറഞ്ഞെങ്കിലും ജില്ലയിൽ ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്ര നിരോധനവും തുടരുന്നു. കുമളി-പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അലർട്ട് തുടരുന്നുണ്ട്. പലയിടങ്ങളിലും ശക്തമായ കാറ്റ് വീശി. ഇന്നലെ മാത്രം ജില്ലയിൽ 14 വീടുകൾ തകർന്നു. നിലവിൽ 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് കഴിയുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.