പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പി എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം
നീറ്റ് പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി. ജി. മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ടി ടി ജിസ്മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി
ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് പോലിസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. വിദ്വേഷ പ്രചാരണം നടത്തിയ വീഡിയോ യൂട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. കണ്ടന്റ് നീക്കം ചെയ്യാനോ ശക്തമായ നടപടികളിലേക്ക് കടക്കാനോ
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, സ്വര്‍ണക്കട്ടികള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ഖാര്‍ഗെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. രാമക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്നും ക്ഷേത്രത്തിന്റെ ഉദ്ഘാടനം, പൂജകളുടെ തുടക്കം, കൊടിയേറ്റം
ഒളിവിൽ കഴിയുന്നതിനിടെ അർജുൻ ആയങ്കിക്ക് സഹായം നൽകിയതിനു ഇളയ സഹോദരൻ അജയ് ആയങ്കിയെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനും പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുമാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയിനെ കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച അർധരാത്രി 12ഓടെ നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിനു മുന്നിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അർജുനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിനായി സമൂഹമാധ്യമത്തിൽ നൽകിയ ക്യുആർ
അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സ്വൈര്യജീവിതം അപകടത്തിലാക്കുന്ന ഗുണ്ടകൾക്കെതിരെ കർശനനടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിയെപോലുള്ള ഗുണ്ടകളെ ആര് സംരക്ഷിച്ചാലും കാര്യമില്ല. ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കാൻ ആർക്കും കഴിയില്ല. പിണറായി വിജയനും എം വി ജയരാജനും അജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ എല്ലാ ഗുണ്ടാകളെയും നിലയ്ക്ക് നിർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രമേശ് ചെന്നിത്തല
ദിവസങ്ങളായി കേരള പൊലീസ് തേടുന്ന അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ അർജുനെ പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽ തന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.
സവർക്കറെ മഹത്വവൽക്കരിക്കുന്നതും വന്ദേമാതരം മുഴുവൻ ചൊല്ലാൻ നിർദേശിക്കുന്നതും ആർഎസ്എസ് അജൻഡയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിൻ്റെ വിവിധ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കണം വയോജനങ്ങളുടെ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചുനൽകുന്നത് സർക്കാർ അടിയന്തരമായി തുടരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. നേരിട്ട് ബാങ്കുകളിൽ പോകാൻ ആരോഗ്യപരമായി ശേഷിയില്ലാത്ത നിരവധി പേർ സമൂഹത്തിലുണ്ടെന്നും
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത അതിശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. തേനി ജില്ലാ കലക്ടറുടെയും തേനി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി ഷട്ടറുകൾ തുറന്നത്. സാധാരണയായി എല്ലാ വർഷവും ജൂൺ മാസത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് തമിഴ്നാട്ടിലേക്ക് കൃഷിക്കായി വെള്ളം കൊണ്ടുപോകാറുള്ളത്. എന്നാൽ ഇത്തവണ തുടക്കത്തിൽ കേരളത്തിൽ മഴ മാറി നിൽക്കുകയും അണക്കെട്ടിലെ ജലനിരപ്പ് 100 അടിക്ക്
ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ
