Top Banner

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണം; ഖാര്‍ഗെ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, സ്വര്‍ണക്കട്ടികള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ഖാര്‍ഗെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

 

രാമക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചത് പ്രധാനമന്ത്രിയാണെന്നും ക്ഷേത്രത്തിന്റെ ഉദ്ഘാടനം, പൂജകളുടെ തുടക്കം, കൊടിയേറ്റം തുടങ്ങിയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിതമാനസം തുടങ്ങിയവ കാണാതായെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണം എന്നാണ് ഖാര്‍ഗെയുടെ ആവശ്യം.

രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വസിക്കുന്ന സാധാരണ ജനങ്ങള്‍ ആരോപണങ്ങളില്‍ ആശങ്കാകുലരാണെന്നും ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും അതിനാലാണ് കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.