Top Banner

പ്രധാനമന്ത്രിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു; ‘പ്രതിപക്ഷം പറയാനുള്ളത് പാർലമെൻ്റിൽ പറയണം’

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെൻ്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജിജു ചോദിച്ചു.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.