Top Banner

കേന്ദ്രം അയയുന്നു; സിജെപിയോട് ചർച്ചക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരംചെയ്യുന്ന സിജെപി പ്രതിനിധികളോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾവേണമെങ്കിലും എത്ര സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

 

‘കഴിഞ്ഞദിവസം ഉച്ചമുതൽ അവരുടെ പ്രതിനിധികളുമായി ചർച്ചകൾക്ക് സർക്കാർ നാല് തവണ സമീപിച്ചിട്ടുണ്ട്്. എല്ലാ യുവ സുഹൃത്തുക്കളുമായും സർക്കാർ ചർച്ചകൾക്ക് തയ്യാറാണ്. എപ്പോൾ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചർച്ചകൾക്ക് തയ്യാറാണ്. സർക്കാരിന് യാതൊരു മുൻവിധികളുമില്ല’, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ചർച്ചകൾക്കായി ഒരു സൗകര്യപ്രദമായ അന്തരീക്ഷം ഉറപ്പാക്കാൻ, നിർദ്ദിഷ്ട യോഗസ്ഥലം തിരഞ്ഞെടുക്കാൻ കേന്ദ്രമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

‘നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂർവ്വം, നിങ്ങളെല്ലാവരെയും വന്ന് ചർച്ചകളിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു. പേപ്പർ ചോർച്ച കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സംബന്ധിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രാധാന്യത്തോടെ കാണുന്നുണ്ട്. ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവനയിൽ പറഞ്ഞതുപോലെ, യുവാക്കളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം ഏറ്റവും വലിയ മുൻഗണനയും പ്രാധാന്യവും നൽകുന്നു. പേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അതിവേഗ കോടതികളിലൂടെ വിചാരണചെയ്യാനുള്ള തീരുമാനം അദ്ദേഹം എടുത്തു. ഇത് വേഗത്തിൽ ഒരു തീരുമാനം എടുക്കുന്നതിനും നിർണായക നടപടി സ്വീകരിക്കുന്നതിനും സഹായിക്കും. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. അതിനാൽ, ഞാൻ ഒരിക്കൽക്കൂടി നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു: വരിക, ഇരിക്കുക, ചർച്ച ചെയ്യുക, ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്താൻ നമുക്ക് സത്യസന്ധമായ ശ്രമം നടത്താം’, ജിതേന്ദ്ര സിങ് പറഞ്ഞു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.