Top Banner

ഒടുവിൽ പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം; അമിത് ഷാ സഭയിലെത്തും

പ്രതിപക്ഷ ആവശ്യത്തിനുമുന്നിൽ വഴങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ തടസപ്പെടുത്തരുതെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രം അദ്ദേഹം പറഞ്ഞു.

‘വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണ്. ആഭ്യന്തരമന്ത്രി പറയുന്നത് പ്രതിപക്ഷം പൂർണമായും കേൾക്കണം. ചർച്ചയും മറുപടിയും ഉണ്ടാകുമ്പോൾ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തടയാൻ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കരുത്’, കിരൺ റിജിജു പറഞ്ഞു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇതുവരെയെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നിരുന്നു. അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം വിശദീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.