Top Banner

നല്‍കാനുള്ളത് 900 കോടി; സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീർന്നേക്കില്ല?

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുകയാണിത്. കുടിശ്ശിക അടച്ച് തീര്‍ക്കാത്ത സാഹചര്യത്തില്‍ എളുപ്പത്തില്‍ കെഎംഎസ്‌സിഎല്ലില്‍ നിന്ന് മരുന്നുകള്‍ ലഭിക്കില്ല. കഴിഞ്ഞ ഏപ്രില്‍,മെയ് മാസങ്ങളില്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും മരുന്നെത്തിയില്ല. 167ഓളം മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളില്ല. മരുന്നുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ ആളെത്താത്തതാണ് ആരോഗ്യവകുപ്പിനെ

ബാറുകളുടെ പ്രവർത്തന സമയം കുറക്കാൻ സാധ്യത; യുഡിഎഫ് മദ്യനയം ഒക്ടോബറിൽ?

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം കുറക്കാനും സ്വാതന്ത്ര്യദിനം, തിരുവോണ ദിനങ്ങളിൽ അവധി നൽകാനും സാധ്യത. ബാർ ജീവനക്കാരുടെ കൃത്യമായ കണക്കെടുക്കാനും തീരുമാനിച്ചേക്കും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയെന്ന രീതിയിൽ ബാറുകളുടെ പ്രവർത്തനം വീണ്ടും മാറ്റിയേക്കും. യു.ഡി.എഫ് സർക്കാറിന്‍റെ പുതിയ മദ്യനയത്തിൽ ഇക്കാര്യങ്ങളുണ്ടാകുമെന്നാണറിയുന്നത്. പൊതുജനങ്ങളുടേയും വിവിധ ട്രേഡ്യൂനിയനുകളുടെ ഉൾപ്പെടെ അഭിപ്രായം തേടിയാണ് എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ നേതൃത്വത്തിൽ മദ്യനയ രൂപവത്കരണ നടപടികൾ പുരോഗമിക്കുന്നത്. ഒക്ടോബർ ഒന്നോടെ ചർച്ചകൾ പൂർത്തിയാക്കി നയരൂപവത്കരണത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. മദ്യവിരുദ്ധ, സാമൂഹിക

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ഇനി വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്നവർ ഇനി കർശന നടപടി നേരിടേണ്ടിവരും. ജാമ്യവ്യവസ്ഥകൾ കൂടുതൽ കടുപ്പിക്കുന്നതിനും നിയമം ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികൾക്ക് ഗതാഗതവകുപ്പ് നിയമോപദേശം തേടിയിരിക്കുകയാണ്. നിലവിലുള്ള നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിക്കുമ്പോൾ മാത്രമാണ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഈ

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു. നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.കഴിഞ്ഞ ദിവസം ഇവിടെ ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായുണ്ടായ ആക്രമണമാണോ എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. രാത്രി പാര്‍ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോര്‍ഡില്‍

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം. ഒക്ടോബര്‍ 15ന് ശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി. നാളെ ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ടാം തവണയാണ് ഈ കേസില്‍ ആന്റോ അഗസ്റ്റിന് നോട്ടീസ് നല്‍കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മുന്‍കൂര്‍

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം;മാവേലിയിലും മലബാറിലും ഉള്‍പ്പെടെ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കേരളത്തിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളായ മലബാര്‍, മാവേലി എക്‌സ്പ്രസുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. തിരക്ക് പരിഹരിച്ച് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഈ നടപടി. മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസില്‍ (16603) സെപ്റ്റംബര്‍ 30 മുതല്‍ പുതിയ സ്ലീപ്പര്‍ കോച്ച് നിലവില്‍ വരും. തിരിച്ച് തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസില്‍ (16604) ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഈ സൗകര്യം ലഭ്യമാകും. ഇതോടെ ഈ ട്രെയിനിലെ ആകെ സ്ലീപ്പര്‍ കോച്ചുകളുടെ

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: കോൺഗ്രസിൽ ഭിന്നത രൂക്ഷം

ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം. പ്രതിഷേധം അപക്വമായെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്രത്തെ പിണക്കുന്നത് ബുദ്ധി അല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ച് കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ മന്ത്രി ഒ ജെ ജനീഷ് സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തതിനെ ചൊല്ലിയും വിവാദമുണ്ട്.   അതേസമയം, ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് ബിജെപി. നടപടിയില്ലെങ്കില്‍ സമരം പാര്‍ട്ടിയേറ്റെടുക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും

കുട്ടികളുടെ സമൂഹമാധ്യമ ഉപയോ​ഗം; കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രിംകോടതി

പ്രായപൂർത്തിയാകാത്തവർക്ക് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലുള്ള പ്രവേശനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ സുരക്ഷാ നടപടികൾ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. 12-15 വയസ് പ്രായമുള്ള കുട്ടികളെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുവദിക്കുന്നതിനെ ജസ്റ്റിസ്

‘പൊലിസിന്റെയും ഭരണകൂടത്തിന്റെയും പരാജയം’; തലസ്ഥാനത്തെ ബലാത്സംഗ കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ഡൽഹി-എൻ.സി.ആർ മേഖലയിൽ വ്യാപകമായ ബലാത്സംഗ സംഭവങ്ങളിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ദേശീയ തലസ്ഥാന മേഖലയിൽ ആവർത്തിച്ചുണ്ടാകുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാറും പൊലിസും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. പാർക്കിൽ നടന്ന കൂട്ടബലാത്സംഗവും ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവും ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഡൽഹിയിലെ സ്വരൂപ് നഗറിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും കോടതി ഉത്തരവിൽ പരാമർശിച്ചു. നിർഭയ

വിജിലന്‍സില്‍ മനോജ് എബ്രഹാം പ്രഭാവം: ജി.എസ്.ടിയിലെ ‘തൊട്ടപ്പന്മാരെ’ വിറപ്പിച്ച് പ്രജിനി രാജിന്റെ വീഴ്ച; കോടികളുടെ അഴിമതി ശൃംഖല അഴിയുമ്പോള്‍…

കൊച്ചി തേവരയിലെ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും വസതിയിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന, പരോക്ഷ നികുതി വകുപ്പിന്റെ മറവില്‍ നടന്നിരുന്ന കോടികളുടെ അഴിമതി ശൃംഖലയെയാണ് ഒറ്റയടിക്ക് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കേസില്‍ കുടുങ്ങിയ ജോയിന്റ് കമ്മീഷണര്‍ പ്രജിനി രാജിന്റെ ഉന്നത ബന്ധങ്ങളും അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രധാന ചര്‍ച്ചാവിഷയം. ഭരണതലത്തിലെ ഉന്നത സ്വാധീനങ്ങളും രാഷ്ട്രീയ തണലും ഉപയോഗിച്ച് വര്‍ഷങ്ങളായി തഴച്ചുവളര്‍ന്ന അഴിമതി സാമ്രാജ്യമാണ് വിജിലന്‍സിന്റെ ശക്തമായ നീക്കത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ