സർക്കാർ ഉടമസ്ഥതയിലെ വസ്തുക്കളും സ്ഥലങ്ങളും സ്വകാര്യപരിപാടികൾക്കായി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ആർ.എസ്.എസിനെ വരുതിയിലാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമെന്ന് വിലയിരുത്തപ്പെടുന്ന പുതിയ ബില്ല് പ്രകാരം, പൊതുസ്ഥലങ്ങളും സർക്കാർ വക സ്ഥലങ്ങളും ഏതെങ്കിലും പരിപാടികൾക്കായി ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകളും കൂട്ടായ്മകളും സർക്കാറിന്റെ മുൻകൂർ അനുമതി തേടണം. ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ കൊണ്ടുവന്ന ‘കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രിമൈസസ് ആൻഡ് പബ്ലിക് പ്രോപർട്ടി ബില്ല്,
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സർക്കാർ നിയോഗിച്ച സമിതിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ. നാലുവർഷബിരുദം കാര്യക്ഷമമാക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ എൻ.ഇ.പി.യുടെ ലക്ഷ്യം പരാമർശിച്ചതിനെക്കുറിച്ചുള്ള വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷബിരുദത്തിൽ ഉടനടി വരുത്തേണ്ട തിരുത്തലുകൾ നടത്താനാണ് സമിതി റിപ്പോർട്ട് നൽകിയത്. എൻ.ഇ.പി. അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇത്തരം സമിതിയല്ല. റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന നിർവാഹകസമിതി ചർച്ച ചെയ്യും. കൗൺസിൽ അംഗീകരിച്ച ശേഷമേ റിപ്പോർട്ട് ഔദ്യോഗികരേഖയാവൂ. എൻ.ഇ.പി.യുടെ
വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഎം. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയതോതിലുളള അഴിച്ചുപണിക്ക് സാധ്യത. സെപ്റ്റംബർ 2,3 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് കരട് റിപ്പോർട്ട് തയാറാക്കും. 7,8 തീയതികളിലായി നടക്കുന്ന സംസ്ഥാന സമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും. വിശാല സംസ്ഥാന സമിതിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. സെപ്റ്റംബർ 12,13,14 തീയതികളിൽ കോഴിക്കോടാണ് സിപിഎം വിശാല സംസ്ഥാന സമിതി ചേരുന്നത്. ഇപ്പോൾ സംസ്ഥാനത്ത്
മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധമായിട്ടാണ് സ്പോണ്‍സറെ തീരുമാനിച്ചത്. താത്പര്യ പത്രം ക്ഷണിക്കാതെ സ്പോണ്‍സറെ തീരുമാനിച്ചു. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍ മല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ കൂടി നല്‍കാൻ മന്ത്രിസഭായോഗം
ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് കാലാവധി പൂർത്തിയാകുന്നതുവരെ യുദ്ധം നീട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കൻ സൈന്യത്തിന്റെ ശേഷി പ്രതീക്ഷിച്ചതിനേക്കാൾ വളരെ ദുർബലമാണെന്നും ഇറാൻ സൈനിക വക്താക്കൾ കുറ്റപ്പെടുത്തി. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ശക്തമായ പ്രതികരണം. യു.എസ് സൈനിക ശക്തിയെക്കുറിച്ചുള്ള മിഥ്യാധാരണകൾ പൊളിഞ്ഞുവെന്നും, പ്രതിരോധരംഗത്ത് തങ്ങളുടെ തിരിച്ചടി ശക്തമായി തുടരുമെന്നും ടെഹ്റാൻ വ്യക്തമാക്കി. അമേരിക്കയുടെ ഉപരോധങ്ങൾക്കും സൈനിക ഭീഷണികൾക്കും മുന്നിൽ വഴങ്ങില്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍
സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ ആരംഭിച്ച പദ്ധതി ഫലപ്രദം. ചെതലയം റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലാണ് എ.ഐ ഫെൻസിങ് രണ്ട് വർഷം മുമ്പ് നിർമിച്ചത്. സർക്കാർ അനുമതിയോടെ വൈറ്റ് എലിഫെന്റഎ ടെക്നോളജിസ് കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. ഈ വേലി ഏറെ വിജയകരമാണെന്നും കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ടെന്നും കർഷകർ പറഞ്ഞു. 70 മീറ്റർ ദൂരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ചത്. റെയിൽ ഗാർഡുകൾ സ്ഥാപിച്ച് അതിൽ പ്രത്യേക
ലഡാക്കിലെ ലേയിൽ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ലേയില്‍ ഭൂചലനം ഉണ്ടായത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ്
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ സ്പോൺസറുടെ അവകാശവാദങ്ങളെക്കുറിച്ചും സർക്കാരിന്റെ പങ്കിനെക്കുറിച്ചും ഗുരുതരമായ കണ്ടെത്തലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്: 1. പണമിടപാടുകളിലെ സുതാര്യതയില്ലായ്മ 126 കോടിയുടെ പണമടയ്ക്കൽ: അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) സ്പോൺസർ കമ്പനി (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ – RBC) 1.5 കോടി ഡോളർ (ഏകദേശം 126 കോടി രൂപ) നൽകി എന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ ബാങ്ക് രേഖകളോ ഹാജരാക്കിയിട്ടില്ല. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (FEMA): ഇത്രയും വലിയ
