Top Banner

പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് അട്ടിമറിയെന്ന കണ്ടെത്തലുമായി എസ്ഐടി

പി.എസ്.സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് അട്ടിമറിയെന്ന കണ്ടെത്തലുമായി എസ്ഐടി. സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളാണ് മൂല്യ നിർണയം നടത്താതെ ഒഴിവാക്കിയതെന്നാണ് വിവരം. കൃത്യമായി മൂല്യ നിർണയം നടത്തിയാൽ ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്ക് ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ല.

ഇതോടെ മൂല്യ നിർണയം നടത്താതിരുന്ന് 50 ലേറെ മാർക്കാണ് മറ്റുള്ളവർക്ക് നഷ്ടമായത്. മൂല്യ നിർണയം ഒഴിവാക്കിയത് ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക് കിട്ടാൻ ഉള്ള ഗൂഢാലോചനയാണെന്നാണ് കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.

ഇന്നലെയാണ് പിഎസ്‌സി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ഇതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് റാങ്ക് നഷ്ടമായെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. അര്‍ഹത ഇല്ലാത്ത ആള്‍ക്ക് റാങ്ക് ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ചുമതലകള്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.