സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ആലപ്പുഴ ‘രക്ഷാപ്രവർത്തന’ മർദ്ദനക്കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി ആരോപണം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് നേരെയാണ് കേസ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വിരൽ ചൂണ്ടുന്നത്. നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും ഗൺമാനും ചേർന്ന് മർദ്ദിച്ച സംഭവം ‘രക്ഷാപ്രവർത്തനം’ ആണെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം.
കോടതി ഇടപെടലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും എഡിജിപി എംആർ അജിത്കുമാറിൻ്റെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. കേസിന്റെ അന്വേഷണ പുരോഗതി തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദമുണ്ടായതായും ആക്ഷേപമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ പ്രതിക്കൂട്ടിലാകുന്നതോടെ ഈ കേസ് വീണ്ടും സജീവ രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങുകയാണ്

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്





