ചികിത്സയുടെ പ്രാധാന്യവും ചിലവഴിച്ച തുകയുടെ തെളിവും പരിശോധിച്ച് ആനുകൂല്യം നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥൻ അനിൽകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.
കുറച്ചു നാളുകൾക്ക് മുമ്പാണ് അർബുദബാധയെ തുടർന്ന് അനിൽകുമാർ വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ചിലവുകളെല്ലാം ഏകദേശം ഒരു കോടി രൂപയായി.
എന്നാൽ, ഈ ആശുപത്രി മെഡിസെപ് ഇൻഷുറൻസിൽ എംപാനൽ ചെയ്തതല്ലെന്ന കാരണത്താൽ ഇൻഷുറൻസ് അധികൃതർ ക്ലെയിം അപേക്ഷ തള്ളി. വർഷങ്ങളായി ഇൻഷുറൻസ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അർഹമായ ആനുകൂല്യം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടയുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
അതിനാൽ അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ മികച്ച ചികിത്സ തേടേണ്ടിവരുമ്പോൾ, ആശുപത്രി ഇൻഷുറൻസ് പാനലിൽ ഉണ്ടോ എന്നത് മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി വ്യക്തമാക്കി.






