Top Banner

രാഹുൽ ഗാന്ധി അറസ്റ്റിൽ; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിന് എതിരെ പൊലിസ് നടപടി

പ്രധാനമന്ത്രിയുടെ വീടിന് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലിസ്  അറസ്റ്റ് ചെയ്തു.  സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ്  ഉണ്ടായത്. രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വലിച്ചിഴച്ച് നീക്കിയാണ്  അറസ്റ്റ് ചെയ്തത്. പൊലിസും നേതാക്കളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് അക്രമണം ഉണ്ടായി. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തർക്ക് നേരെയാണ് പൊലിസ് അതിക്രമം ഉണ്ടായത്. യുവാക്കൾക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് മാറ്റിയതോടെ

‘ജനനായകൻ’ മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ ചിത്രം; പ്രതികരണവുമായി സംവിധായകൻ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് രാഷ്ട്രീയ ചിത്രം ‘ജനനായകൻ’ ജൂലൈ 23ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങവെ, ശ്രദ്ധേയമായ പ്രതികരണവുമായി സംവിധായകൻ എച്ച്. വിനോദ്. ഈ സിനിമയെ വിജയ്‌യുടെ അവസാന ചിത്രമായി കാണുന്നതിന് പകരം, മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ സിനിമ ആയി കാണുന്നതാണ് കൂടുതൽ ശരിയെന്ന് സംവിധായകൻ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് എച്ച്. വിനോദ് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും സർട്ടിഫിക്കേഷൻ വിവാദങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. ‘ഇത് വിജയ്‌യുടെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു

കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ അനുനയ നീക്കവുമായി കേന്ദ്രം; പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ചർച്ച

രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോൾ അനുനയനീക്കത്തിന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ എത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്. സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻ്റെ പ്രതിഷേധം; മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുക്കുന്നു

സിജെപി പ്രതിഷേധത്തിനു നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.   കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കഴിഞ്ഞ ദിവസം സി.ജെ.പി. നടത്തിയ

‘ഞാൻ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല’; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന് പുറത്ത് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് വാചാലനായ പ്രധാനമന്ത്രി, പരീക്ഷാ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധിയെ ‘56കാരനായ യുവാവ്’ എന്ന് വിശേഷിപ്പിച്ചാണ് പരിഹസിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്പേസിന്റെ ‘വിക്രം-1’ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള പരാമർശത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. കഴിഞ്ഞ വാരാന്ത്യത്തില്‍ ഭ്രമണപഥത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ

ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം; ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് സിജെപി

നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടിയുമായി ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി. കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപി വക്താവ് സൗരവ് ദാസ് എക്‌സിലൂടെ അറിയിച്ചു.   പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് ചർച്ചയ്ക്കുള്ള ആവശ്യമുണ്ടായതെന്ന് ജെപി നഡ്ഡ അറിയിച്ചു. ‘രാവിലെ 11:50 മുതൽ ഞങ്ങളുടെ ചർച്ചകൾ

തലസ്ഥാനം സംഘർഷഭരിതം; സിജെപി സമരം അടിച്ചമർത്തി പൊലീസ്

രാജ്യ തലസ്ഥാനത്ത് സിജെപി സമരത്തിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ്

സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി; സെർവ തകരാറാണ് കാരണമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും സ്തംഭനാവസ്ഥയിൽ. ഈ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം മുടങ്ങാൻ കാരണമായത്. സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ മുതൽ തന്നെ റേഷൻ കടകളിൽ എത്തിയ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് മടങ്ങേണ്ടി വന്നു. കോഴിക്കോട് നഗരത്തിലെ ഭൂരിഭാഗം റേഷൻ കടകളും ഉച്ചയോടെ അടച്ചിട്ട നിലയിലാണ്.   ഈ-പോസ് മെഷീനുകളുടെ സെർവർ കേരളത്തിന് പുറത്തായതിനാൽ തകരാർ പെട്ടെന്ന്

ആലപ്പുഴ മെഡിക്കൽ കോളേജിൽ മരുന്നുമാറി നൽകി; യുവാവിന് നൽകിയത് കാൻസറിന്റെ മരുന്ന്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ യുവാവിന് മരുന്നുമാറി നൽകി. കാൻസറിന്റെ മരുന്ന് ആണ് യുവാവിന് നൽകിയത്. പുന്നപ്ര പുതുവൽ ആദർശ് എന്ന 23 കാരനാണ് മരുന്നുമാറി ചികിത്സിച്ചത്. കഴിഞ്ഞ പതിനാറാം തീയതിയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഗവ. പ്ലീഡര്‍ നിയമന വിവാദം: ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വിവാദം കനക്കുന്നതിനിടെ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ടുകൾ. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍ രംഗത്തെത്തി. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ വി ഡി സതീശന് അടുപ്പമുള്ളയാളാണെന്നാണ് ആരോപണം. ആര്‍എസ്എസ്, എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റാണെന്ന് സാബു ചൂണ്ടിക്കാട്ടി. അനൂപ് നായരെ ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് ആക്കിയതും വി ഡി സതീശന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള