റിപ്പോർട്ടർ അർജന്റീന കരാറിലെ നികുതി തട്ടിപ്പിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർ കൈമാറിയ തുകയുടെ നികുതി ഈടാക്കിയിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. 22 കോടിയോളം രൂപ നികുതിയാണ് അടയ്ക്കേണ്ടിയിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തി. എന്നാൽ നികുതി
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ ഇ.എം.ഐ വഴി വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ മാർഗ നിർദേശം ആർ.ബി.ഐ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടക്കൂട് 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ചട്ടങ്ങൾ. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക,
സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി. എല്ലാ ജില്ലകളിലെയും സപ്ലൈക്കോ സ്റ്റോറുകളിൽ ഫെയർ ആരംഭിച്ചിട്ടുണ്ട്. സബ്സിഡി സാധനങ്ങൾക്ക് പുറമെ 300 ബ്രാൻഡഡ് ഉൽപന്നങ്ങളും ശബരി ഉൽപന്നങ്ങളും ലഭ്യമാണ്. ഫെയറിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനാകും. സബ്സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡുമായാണ് ചെല്ലേണ്ടത്. ഫെയറിൽ 21 ഇനങ്ങളടങ്ങിയ കിറ്റ് 1000 രൂപക്ക് ലഭിക്കും. 25 ഇനങ്ങളടങ്ങിയ കിറ്റ് 1500 രൂപക്കും 30 ഇനങ്ങളുള്ള പ്രീമിയം കിറ്റ് 2000 രൂപക്കുമാണ് ലഭിക്കുക. ഒൻപത് ഇനങ്ങളടങ്ങിയ പ്രീമിയം
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടിയ കാണാതായിരുന്നത്. വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ആദ്യദിനം ഫയർഫോഴ്സും പൊലീസും ചേർന്ന് ഊർജിതമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സൈക്കിളും
ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നുമുള്ള പരാതിയില്‍ കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിന് പൂര്‍ണ്ണ പിന്തുണയുമായി ഗവര്‍ണര്‍. സിസാ തോമസിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അറ്റ് ഹോം പരിപാടിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. സിസാ തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ദേഹോപദ്രവം അടക്കം നേരിടേണ്ടിവന്നുവെന്ന് സിസാ തോമസ് ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. തുടര്‍ന്ന് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനായിരുന്നു ഗവര്‍ണറുടെ മറുപടി. റിപ്പോര്ട്ടിന്മേല് കര്‍ശന നടപടി ഉണ്ടാകുമെന്നും
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ
ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സത്കാരത്തിൽനിന്ന് പിഎസ്സി ചെയർമാൻ എം.ആർ.ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. പിഎസ്സി പരീക്ഷാക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ടാണ് ലോക്ഭവന്റെ നടപടിയെന്നാണ് സൂചന. സ്വാതന്ത്ര്യദിനത്തിൽ വൈകിട്ടാണ് ‘അറ്റ് ഹോം’ എന്ന് അറിയപ്പെടുന്ന ചായസത്കാരചടങ്ങ് എല്ലാക്കൊല്ലവും നടത്താറ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക്, സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരെയും ഗവർണർ ക്ഷണിക്കാറുണ്ട്. എന്നാൽ ഇന്നലെ നടന്ന ഈ ചടങ്ങിലേക്ക് പിഎസ്സി ചെയർമാനും പതിനഞ്ച് അംഗങ്ങൾക്കും ക്ഷണം ലഭിച്ചില്ല. ഇതാദ്യമായാണ് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി. സി.ജെ.പി വളണ്ടിയറായ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളിന്റെ ശോചനീയാവസ്ഥ അബ്ദുൾ ഹഫീസ് വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബി.ജെ.പി ഗുണ്ടകൾ ഇവരെ ആക്രമിച്ചതെന്ന് സി.ജെ.പി ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അബ്ദുൾ ഹഫീസ് താൻ മുൻപ് പഠിച്ച
ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല. എന്റെ ലൈൻ
ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വിഡിയോ സിയാന് പോസ്റ്റ് ചെയ്തിരുന്നു.വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ കമന്റിട്ടിരുന്നു.24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. എന്നാൽ അക്കൗണ്ട് പൂട്ടിയതിൽ വിഷമമില്ലെന്നും ഇനിയും വിഡിയോ ചെയ്യുമെന്നും മുഹമ്മദ് സിയാൻ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഈ അക്കൗണ്ട് മരവിപ്പിച്ചതെന്ന
