Top Banner

ഫുട്ബോൾ ലോകകപ്പിൻ്റെ സമ്മാനത്തുക അറിഞ്ഞാൽ ഞെട്ടും; കണക്കുകൾ പുറത്ത്

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന മഹാപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, 2026 ഫിഫ ലോകകപ്പിലെ സമ്മാനത്തുകയുടെ റെക്കോർഡ് വിവരങ്ങള്‍ പുറത്ത്. ഇത്തവണ ടൂർണമെന്റിലെ ആകെ സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത് റെക്കോർഡ് തുകയായ 871 മില്യണ്‍ ഡോളറാണ് (ഏകദേശം 7,200 കോടിയിലധികം ഇന്ത്യൻ രൂപ). ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പെയിനും അർജന്‍റീനയും ഏറ്റുമുട്ടുമ്പോള്‍, വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ്. കിരീടം ഉയർത്തുന്ന ടീമിന് ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 50 മില്യണ്‍ ഡോളർ((ഏകദേശം 415

പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവം; പാളിയത് ചെയര്‍മാന്റെ പുതിയ പരിഷ്‌കാരം

| പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പാളിയത് പുതിയ പരിഷ്‌കരണമെന്ന് വിവരം. സാധാര രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ടു പരീക്ഷ വെച്ചതാണ് അബദ്ധം പിണയാന്‍ കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റേതായിരുന്നു പരീക്ഷാ പരിഷ്‌കരണം. ഇത്തരത്തില്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെയര്‍മാന്‍ ഇത് പരിഗണിച്ചില്ലെന്ന് ഒരു വിഭാഗം വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന യാത്രാ ബത്ത ലാഭിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കരണമെന്ന ആക്ഷേപവുമുണ്ട്.

രാമക്ഷേത്രക്കൊള്ള: നിലവിൽ പ്രവർത്തിക്കുന്നത് ‘സ്വകാര്യ ട്രസ്റ്റ്’ പോലെ, പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി നിർമോഹി അഖാര സുപ്രീം കോടതിയിൽ

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനും മേൽനോട്ടത്തിനുമായി രൂപീകരിച്ച ‘ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്’ സ്വകാര്യ സ്വത്തുപോലെയാണ് പ്രവർത്തിക്കുന്നതെന്ന ഗുരുതര ആരോപണവുമായി നിർമോഹി അഖാര സുപ്രീം കോടതിയിൽ. ട്രസ്റ്റിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ വൻ അഴിമതിയും സുതാര്യതക്കുറവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി, ട്രസ്റ്റ് അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായാണ് നിർമോഹി അഖാര പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ​‘ട്രസ്റ്റിൽ കൊള്ള നടക്കുന്നു’ ​രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന് നിർമോഹി അഖാര ഹർജിയിൽ ആരോപിക്കുന്നു. പൊതുജനങ്ങളിൽ നിന്നും ഭക്തരിൽ നിന്നും സമാഹരിക്കുന്ന കോടിക്കണക്കിന്

യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

യുവാവിനെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. പുലര്‍ച്ചെ മൂന്നോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താൻ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. റൂം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ അമ്മ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ബിജുവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന് താഴെ രക്തം തളംകെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങൾ

സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് ചില നേതാക്കളുടെ പിന്തുണ

സംസ്ഥാനത്തെ കെ.എസ്.യു പുനഃസംഘടനയെച്ചൊല്ലിയും അടുത്തിടെയുണ്ടായ പ്ലീഡർ നിയമന തർക്കങ്ങളെച്ചൊല്ലിയും കോൺഗ്രസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാകുന്നു.  മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായും രഹസ്യമായും രംഗത്തിറങ്ങിയതോടെയാണ് തർക്കം പുതിയ തലത്തിലേക്ക് നീങ്ങിയത്. നിലവിലെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ പിന്തുണയ്ക്കുന്ന പ്രമുഖ നേതാക്കളുടെ നീക്കം സതീശന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ​വിവാദത്തിന് പിന്നിലെ കാരണം ​അടുത്തിടെയുണ്ടായ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളാണ് കോൺഗ്രസിനും കെ.എസ്.യുവിനുമുള്ളിൽ വലിയ ഭിന്നതയ്ക്ക്

മികച്ച നടന്‍ മമ്മൂട്ടി; ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. ഭ്രമയു​ഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. കൂടാതെ ഭ്രമയുഗം മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച

ചരിത്രക്കുതിപ്പിനൊരുങ്ങി വിക്രം-1; സ്കൈറൂട്ടിന് ആശംസകളുമായി പ്രധാനമന്ത്രി, ഇന്ത്യൻ ബഹിരാകാശ മേഖലയിൽ പുതിയ യുഗം

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ സ്കൈറൂട്ട് എയറോസ്‌പേസിന്റെ ‘വിക്രം-1’ റോക്കറ്റ് തയാറെടുക്കുന്നു. ആദ്യ ഭ്രമണപഥ ദൗത്യത്തിന് (Orbital Launch) ഒരുങ്ങുന്ന സ്കൈറൂട്ട് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയശംസകൾ നേർന്നു. വിക്രം-1-ന്റെ ഈ കുതിപ്പ് രാജ്യത്തെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് വൻ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ പുതിയ നയങ്ങൾക്ക് വൻ ഊർജ്ജം പകരുന്നതാണ് ഈ ചരിത്ര ചുവടുവെപ്പ്.

പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആര്‍; പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ല

പൊന്നാനി പീഡനക്കേസില്‍ വിചിത്ര എഫ്‌ഐആറുമായി പൊലീസ്. പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും പേരില്ലാതെയാണ് പൊന്നാനി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പരാതിയില്‍ മൂന്ന് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. വിനോദ് വലിയാറ്റൂര്‍, വി വി ബെന്നി, സുജിത് ദാസ് എന്നിവരുടെ മുന്‍ പദവികൾ മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. മുന്‍ സിഐ, മുന്‍ ഡിവൈഎസ് പി, മുന്‍ എസ്പി എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് എഫ്‌ഐആര്‍. മാത്രമല്ല പരാതിക്കാരിയുടെ പേര് എഫ്‌ഐആറില്‍ നല്‍കിയിട്ടുമുണ്ട്. പൊലീസ് ഉദ്യോസ്ഥരുടെ സ്ഥിരം മേല്‍വിലാസമായി ഓഫീസ് അഡ്രസാണ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി വിഡി സതീശനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാർ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. കെഎസ്‌യു തട്ടകമായ തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പിന്നാലെയായിരുന്നു പ്രതികരണം.   സമുന്നതരെ കാണുമ്പോള്‍ ചിരിക്കുകയെന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയം. കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. തെറ്റ്

​മിഷൻ സമുദ്ര: 10,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി; സർക്കാർ വിശദീകരണം

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ ‘മിഷൻ സമുദ്ര’ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താനും കാര്യങ്ങൾ വ്യക്തമാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ​പ്രധാന വിവരങ്ങൾ: ​പദ്ധതിയുടെ ലക്ഷ്യം: തീരദേശ മേഖലയുടെ സമഗ്ര വികസനവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവുമാണ് മിഷൻ സമുദ്രയിലൂടെ ലക്ഷ്യമിടുന്നത്. ​നിക്ഷേപം: 10,000 കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ​ സർക്കാരിൻ്റെ നിലപാട്: പദ്ധതിയെക്കുറിച്ച് ഉയർന്നു വന്ന വിമർശനങ്ങളും സംശയങ്ങളും അടിസ്ഥാനരഹിതമാണെന്നും, തീരദേശ വികസനത്തിന് ഈ തുക