Top Banner

പ്രതിരോധ രഹസ്യങ്ങൾ ചോർന്നതായി സംശയം; ഡിആർഡിഒ രേഖകൾ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക്?

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ ചോർന്നതായി സംശയം. ഡാർക്ക് വെബിൽ 8,000 ഡോളറിന് വിൽപ്പനയ്ക്ക് വെച്ചതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിബൈ സൈബർ ഫോറൻസിക് എന്ന സ്ഥാപനം ആണ് തങ്ങളുടെ ഡാർക്ക് വെബ് മോണിറ്ററിങ്ന് ഇടയിൽ ഈ രേഖ കണ്ടെത്തിയത്. പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്.

പത്ത് ദിവസം മുമ്പാണ് രേഖകള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. മിസൈല്‍ സംവിധാനങ്ങളുടെ രേഖകളും വില്‍പ്പനയ്ക്കുണ്ട്. സാമ്പിള്‍ രേഖകളില്‍ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും വിവരമുണ്ട്. അതേസമയം, രേഖകളുടെ ആധികാരികത സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അടിയന്തര ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന വേണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

മിസൈൽ സംവിധാനങ്ങളുടെ രേഖകളും വിൽപ്പനയ്ക്കുണ്ട്. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍, രേഖകളുടെ ആധികാരികത സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്. രാജ്യസുരക്ഷയിൽ പോലും ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിട്ടുള്ളത്.

പ്രതിരോധ മേഖലയിലെ രഹസ്യ രേഖകൾ അടക്കം 31 ജിബി ഫയലുകൾ വിൽപനയ്ക്ക് വച്ചതായുള്ള ഗുരുതര കണ്ടെത്തലാണ് കമ്പനി നടത്തിയിട്ടുള്ളത്. മിസൈൽ സംവിധാനങ്ങളുടെ രേഖകൾ അടക്കം വിൽപനയക്കുണ്ടെന്നാണ് അവകാശവാദം. സാമ്പിൾ രേഖകളിൽ ശാസ്ത്രജ്ഞരുടെ ഒപ്പുകളുമുണ്ട്. റെസ്ട്രിക്റ്റ‍ഡ് എന്ന രേഖപ്പെടുത്തിയിരിക്കുന്ന ഡോക്കുമെന്‍റ് പരിശോധിക്കുമ്പോൾ രാജ്യം പൂർത്തിയാക്കിയ പദ്ധതിയുടേതെന്ന് വ്യക്തം. 8000 യുഎസ് ഡോളറാണ് രേഖകൾക്കായി ആവശ്യപ്പെടുന്നത്. അടിയന്തര ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നാണ് സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നത്.

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.