Top Banner

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ് നിയമ പോരാട്ടത്തിലേക്ക്; വി കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ്

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയർന്നുവന്ന പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം നിയമ പോരാട്ടത്തിലേക്ക്. പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനെതിരേ മുൻ എം.എൽ.എ ടി.ഐ മധുസൂദനൻ വക്കീൽ നോട്ടിസ് അയച്ചു. ഫണ്ട് തിരിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനഹാനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് നോട്ടിസിലെ ആവശ്യം.

താൻ ഒറ്റയ്ക്ക് ഫണ്ട് പിരിച്ചെന്ന വാദം കള്ളമാണെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു. രക്തസാക്ഷി ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നോട്ടിസിനൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.

അതേസമയം, ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്നും അവയിൽ ഉറച്ചുനിൽക്കുന്നുവെന്നും പുസ്തകം പിൻവലിക്കില്ലെന്നും വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ പറഞ്ഞു

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.