Top Banner

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി ഉൾപ്പെട്ട സംഭവത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം.

എൽപി വിദ്യാർഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു നൽകിയിരുന്ന ഉത്തരം.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിലാണ് ചോദ്യം ഉൾപ്പെട്ടത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്. ചോദ്യം എങ്ങനെ ചോദ്യാവലിയിൽ ഉൾപ്പെട്ടുവെന്ന് പരിശോധിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.

മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ചോദ്യാവലി തയ്യാറാക്കുന്നതിന് ഉപജില്ലകളിൽ പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വ്യക്തമാക്കിയിരുന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.