Top Banner

അതിവേഗ റെയിൽപാത കേരളം വേണ്ടെന്നുവച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം വേണ്ടെന്നുവച്ചെന്നും രാജ്യസഭയിൽ റെയിൽവേ മന്ത്രി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. നിലവിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയുടെ പരിഗണനയിലില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയെ അറിയിച്ചു. സിപിഐ(എം) അംഗം ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്.

പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷ എം.പിമാരുടെ ശക്തമായ ബഹളത്തിനിടെ രാജ്യസഭ എം.എസ്.എം.ഇ ബിൽ പാസാക്കി. തുടർന്ന് സഭാ നടപടികൾ പൂർത്തിയാക്കി രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.