കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ കെ.എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. റൂട്രോണിക്‌സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ പദവികളും രതീഷിന് നഷ്ടമാകും. 600 കോടിരൂപയുടെ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് രതീഷ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.
കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കെ കശുവണ്ടി ഇറക്കിയതിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. അന്വേഷണത്തിനൊടുവില്‍, മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിങ് ഡയരക്ടര്‍ കെ.എ രതീഷ് എന്നിവരടക്കം നാലുപേരെ പ്രതികളാക്കിയിരുന്നു. തുടര്‍ന്ന് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനോട് പ്രോസിക്യൂഷന്‍ അനുമതി തേടിയെങ്കിലും കോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതിനല്‍കാന്‍ പലതവണ വിസമ്മതിച്ചു.
പിന്നാലെ, സി.ബി.ഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള കോടതി നിര്‍ദേശം പാലിക്കാത്തതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ ഹരജിയിലാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത






