Top Banner

കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ   ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ പോലീസിൻ്റെ ശിപാർശകളക്ടർ അംഗീകരിച്ചു

ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രമിനിൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കുറ്റവാളിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം, ഏതുതരം കുറ്റകൃത്യം, എത്ര കേസുകളിൽ പ്രതിയാണ്, ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം തുടങ്ങിയവയൊക്കെ പരിശോധിച്ച ശേഷമാണ് കാപ്പ ചുമത്തിയത്. ഉത്തരവ് ഉടൻ നടപ്പിൽവരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ

മാസപ്പടി കേസ്: വീണയുടെ ലേക്കര്‍ ഇന്ത്യക്ക് പഞ്ചായത്ത് ലൈസൻസില്ല

സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല. പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ നൽകിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ലൈസൻസിനായി അനീസ് എന്ന വ്യക്തി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിലെ അവ്യക്തതകൾ കാരണം ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയ്ക്കായി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനം

മെസിയുടെ പേരിലെ ജിഎസ്ടി വെട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ ഇടപാടുകളിൽ ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന തുടർനടപടിയിലേക്കാണ് ഇനി ശ്രദ്ധ. സംഭവത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ വീഴ്ചകളും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് നിർണായകമാകും.

കൊച്ചി മെട്രോ പേരുമാറ്റം പരിഗണനയിലില്ല;പുനർജനി കേസിൽ ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാ​ഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും. മെസ്സി വിവാദത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ

മാസപ്പടി കേസിൽ ഒറ്റപ്പെട്ട് സിപിഎം; പിടിമുറുക്കി ഇഡി

മാസപ്പടി കേസിൽ ഇ.ഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലായി സി.പി.എം. ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം വാദിക്കുന്നത്. വീണയുടെ പിതാവ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യംവയ്ക്കുന്നതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. എന്നാൽ സി.പി.എം വാദത്തെ എൽ.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐ തള്ളുകയാണ്. മറ്റു ഘടക കക്ഷികൾ കൂടി മൗനംപാലിക്കുന്നതോടെ സി.പി.എം കൂടുതൽ ഒറ്റപ്പെട്ടു. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന നിലപാട് സ്വീകരിച്ചാണ് സി.പി.ഐ സംസ്ഥാന

ശക്തമാക്കി ഓപ്പറേഷൻ ഗ്രിപ്പ്; 10519 സ്ഥിരം കുറ്റവാളികളെ കർശന നീരീക്ഷണത്തിലാക്കി

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കര്‍ശന നിരീക്ഷണ വലയത്തിലാക്കിയത്. ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണി മുഴക്കി

‘മന്ത്രിമാരുടെ വീട്ടിലെ വളർത്തുനായകൾക്ക് ഇതിലും സൗകര്യങ്ങൾ ഉണ്ട്’; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ അവസ്ഥയിൽ സർക്കാരിനെതിരെ അഭിജിത് ദീപ്‌കെ

മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ നേരിടുന്ന ശോച്യാവസ്ഥയ്ക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്‌കെ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’

മത്സ്യത്തൊഴിലാളികൾക്ക് ഓണത്തിന് പഞ്ഞമാസ ആശ്വാസ പദ്ധതി തുക നൽകും; പട്ടിക സമർപ്പിക്കാൻ നിർദേശം

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് ട്വന്റിഫോർ വാർത്തയാക്കിയിരുന്നു. പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌ മുതൽ

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് വിഡി സതീശൻ; വിജയുമായുള്ള കൂടിക്കാഴ്ചയിൽ പികെ കുഞ്ഞാലിക്കുട്ടിയും

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഴുവൻ ചിലവും കേരളം വഹിക്കും. സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം. വെള്ളം