Top Banner

നിങ്ങൾ പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്താറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

ഓണ്‍ലൈന്‍ പേയ്‌മെന്റുകളുടെ കാലമാണ്. ഏത് അത്യാവശ്യ സമയത്തും പണമിടപാട് നടത്താന്‍ ഗൂഗിള്‍ പേ പോലുള്ള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചില സാഹചര്യങ്ങളില്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?.. പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ നമ്മള്‍ വിചാരിക്കുന്നത്ര സുരക്ഷിതമല്ല. ഇതിന് പിന്നില്‍ പല സൈബര്‍ അപകടങ്ങളുണ്ട്. ചിലപ്പോള്‍ ഹാക്കര്‍മാര്‍ യഥാര്‍ത്ഥ വൈഫൈയുടെ അതേ പേരില്‍ വ്യാജമായ ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉണ്ടാക്കി വെക്കും. എന്നിട്ട് നമ്മള്‍ സംശയം കൂടാതെ അതില്‍ കണക്ട് ചെയ്താല്‍, നമ്മുടെ

കാനഡയിൽ വെടിവെയ്പ്പ്: ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു

കാനഡയിലെ കാൽഗറിയിൽ ആഗസ്റ്റ് 30-നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഇന്നലെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശിയായ 25 വയസ്സുകാരൻ ഹർജസ് അഹ്‌ലുവാലിയ ആണ് കൊല്ലപ്പെട്ടത്. ഇരയെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. വടക്കുകിഴക്കൻ കാൽഗറിയിലെ കോർണർസ്റ്റോൺ ബൊളിവാർഡിന്റെ 1100 ബ്ലോക്കിലാണ് അഹ്‌ലുവാലിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെസിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ലയണൽ മെസി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും. അന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിരുന്നു. ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് എസ്ഐടി പരിശോധിക്കും. മുൻ മന്ത്രി ഉൾപ്പെടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോൺസർക്ക് നിയവിരുദ്ധ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായം ചെയ്തോ

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്. ഹിമതടാക വിസ്‌ഫോടന ദുരന്തം നടന്ന് ആറുദിവസത്തിനു ശേഷമാണ് വീണ്ടും ഹിമതടാകം തകര്‍ന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ചൈന ജലമന്ത്രാലയമാണ് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച രൂപപ്പെട്ട ഹിമതടാകമാണ് തകരാന്‍ സാധ്യതയുള്ളത്. ടിബറ്റിനു സമീപം 5.6 കിലോമീറ്റര്‍ അകലെയാണ് തടാകം രൂപപ്പെട്ടത്. ഇതില്‍ 14 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളവും പാറയും മറ്റും ഉണ്ടെന്നാണ് ഉപഗ്രഹ നിരീക്ഷണത്തില്‍ വ്യക്തമാകുന്നത്. ഈ തടാകത്തെ വിദഗ്ധ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ, ജലവൈദ്യുത പദ്ധതികളില്‍

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.   അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യഥാർത്ഥ ഇടതുപക്ഷവേഷം അണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവർ അപകടമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ നേരിടാൻ ജാഗ്രത വേണം. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കണം. ഇടതുപക്ഷത്തെ നോക്കി മാത്രമേ തുടർഭരണം അപകടം എന്ന് ചിലർ പറഞ്ഞിട്ടുള്ളൂ. ഇത് ശരിയെന്നു വിശ്വസിക്കുന്നവരോട് ഹാ കഷ്ടം എന്നേ പറയാൻ പറ്റൂവെന്നും അദ്ദേഹം വിമർശിച്ചു. പഴയ നേതാക്കൾ കൊള്ളാം പുതിയവർ കൊള്ളില്ല എന്ന് ചിലർ പറയും. മരിച്ചുപോയ നേതാക്കൾക്ക് വന്ന് പാർട്ടിയെ

രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി; 1500ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി

രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനമായ 29ന് ഓൺലൈനായി സംവദിക്കും. രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ഖേലോ ഇന്ത്യ സംവാദ് പദ്ധതിയുടെ ഭാഗമാണ് അഭിസംബോധന നടക്കുക. ചടങ്ങിൽ കായികതാരങ്ങളും പങ്കെടുക്കും. പി.ടി. ഉഷ, പി.ആർ. ശ്രീജേഷ്, അഞ്ജു ബോബി ജോർജ്, മേരി കോം, സൈന നേഹ്‌വാൾ, ഗഗൻ നാരംഗ് ഉൾപ്പെടെയുള്ള മുൻനിര കായിക പ്രതിഭകൾ യുവാക്കളുമായി അദ്ദേഹം അനുഭവങ്ങൾ പങ്കുവെക്കും. ഓഗസ്റ്റ് 27 മുതൽ 29

‘സൈലൻ്റ് ഗാർഡിയൻ’; ഡൽഹിയിൽ രാഹുൽ ഗാന്ധിയെ ‘റിയൽ ലൈഫ് ബാറ്റ്മാനാക്കി പോസ്റ്ററുകൾ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘റിയൽ ലൈഫ് ബാറ്റ്മാൻ’ ആയി ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടു. ‘ദ സൈലന്റ് ഗാർഡിയൻ’, ‘എ വാച്ച്ഫുൾ പ്രൊട്ടക്ടർ’ എന്നീ വിശേഷണങ്ങളോടെയാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ബാറ്റ്മാന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ പ്രവേശന കവാടത്തിന് സമീപവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസിന് സമീപവുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. സംവിധാനത്തിലെ വീഴ്ചകൾക്കെതിരെ ശബ്ദമുയർത്തുന്ന നേതാവെന്ന രീതിയിലാണ് രാഹുൽ ഗാന്ധിയെ ‘സൈലന്റ് ഗാർഡിയൻ’ ആയി

‘വീണ്ടും സിജെപി സമരമുഖത്തേക്ക്’; കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല; തുടർ സമരത്തിന് ആഹ്വാനം

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ്

ജെൻസികളെ ചേർത്തു നിർത്താൻ ബിജെപി;പ്രത്യേക സമിതി രൂപികരിച്ചു

വിദ്യാർഥി പ്രക്ഷോഭമുണ്ടാക്കിയ ഷോക്ക് മറികടക്കാന്‍ തീവ്രശ്രമവുമായി ബിജെപി. കേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ ജെന്‍സികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും കളത്തിലിറങ്ങുന്നു. നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ജെന്‍സികളെ കൂടെ നിര്‍ത്താനുള്ള നിര്‍ണായ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. ജെന്‍സികളെ കയ്യിലെടുക്കാന്‍ നിതിന്‍ നബിനിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച