ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെറെയിൽവേയുടെ ഭാഗത്തുനിന്ന് മുംബൈ/കൊങ്കൺ വഴി കേരളത്തിലേക്ക് ആവശ്യത്തിന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കാത്തത് പ്രവാസി മലയാളികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പതിവ് പോലെ റഗുലർ ട്രെയിനുകളിലെല്ലാം മാസങ്ങൾക്ക് മുമ്പേ വെയ്റ്റ്‌ലിസ്റ്റ് നൂറു കടന്നു. ഈ അവസരം മുതലെടുത്ത് എയർലൈനുകളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും കൊള്ളനിരക്കാണ് ഈടാക്കുന്നത്.
ഓണം തൊട്ടുമുന്നിലെത്തിയിട്ടും മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ സ്പെഷ്യൽ ട്രെയിനുകളൊന്നുമില്ല!റഗുലർ ട്രെയിനുകളിലെല്ലാം വെയ്റ്റ്‌ലിസ്റ്റ് എപ്പോഴേ മുന്നൂറ് കടന്നു! വിമാനക്കൂട്ടലിന് തീവില. പ്രൈവറ്റ് ബസുകൾക്ക് ചോദിക്കുന്ന തുക കൊടുക്കണം. സാധാരണക്കാരായ പ്രവാസികൾ എങ്ങനെ നാട്ടിലെത്തും?
ഒരു പക്ഷേ അവസാന നിമിഷം പ്രഖ്യാപിക്കുന്ന ഒന്നോ രണ്ടോ ട്രെയിനുകൾ കൊണ്ട് ഈ തിരക്ക് പരിഹരിക്കാനാവില്ല! മുംബൈ CSMT, LTT, പൻവേൽ എന്നിവിടങ്ങളിൽ നിന്ന് കൊങ്കൺ വഴി അടിയന്തരമായി കൂടുതൽ ഓണം സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചേ തീരൂ.വെയ്റ്റ്‌ലിസ്റ്റും ഉയർന്ന യാത്രാനിരക്കും കാരണം ആയിരക്കണക്കിന് പ്രവാസികളുടെ ഓണാഘോഷം അനിശ്ചിതത്വത്തിലാണ്.






