Top Banner

ഓപറേഷന്‍ തൂഫാന്‍ ഫലംകണ്ടോ? അപകട മരണങ്ങളിലും കുറ്റകൃത്യങ്ങളിലും കുറവ്

ലഹരിക്കെതിരായി ഓപറേഷന്‍ തൂഫാന്‍ ആഞ്ഞ് വീശിയതോടെ അപകട മരണങ്ങളും കറ്റകൃത്യങ്ങളും ഗണ്യമായ രീതിയില്‍ കുറഞ്ഞു. 2026 ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകളും ഓപറേഷന്‍ തൂഫാന്‍ ആരംഭിച്ച  ജൂണ്‍ മുതലുള്ള വിവരങ്ങളും താരതമ്യം ചെയ്ത കണക്കുകള്‍ ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു.

തൂഫാന്‍ നടപ്പാക്കിയ ശേഷം അപകടമരണ നിരക്കില്‍ 68 ശതമാനം ആണ് കുറവ് രേഖപ്പെടുത്തിയത്. ജനുവരി മുതല്‍ മെയ് വരെ 1,789 ആളുകളുടെ ജീവനായിരുന്നു വിവിധ അപകടങ്ങളില്‍ നിരത്തുകളില്‍ പൊലിഞ്ഞത്. എന്നാല്‍ തൂഫാനുശേഷം അപകട മരണങ്ങള്‍ 569 ആയി കുറഞ്ഞു. വാഹനാപകടങ്ങളുടെ എണ്ണത്തിലും വലിയ രീതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 23,037ആയിരുന്ന വാഹനാപകടങ്ങള്‍ തൂഫാന്‍ കാലയളവില്‍ 13,481ആയി ചുരുങ്ങി.

കുറ്റകൃത്യങ്ങളിലും ഓപ്പറേഷന്‍ തൂഫാന് ശേഷം വലിയ മാറ്റം വന്നതായി കാണാം. ജനുവരി മുതല്‍ മെയ്  വരെ 124 കൊലപാതക കേസുകള്‍ ഉണ്ടായിരുന്നിടത്ത്ല64 ആയി കുറഞ്ഞു. വധശ്രമകേസുകള്‍  419 ല്‍ നിന്ന്  179ലേക്ക് താഴ്ന്നു.

വാഹനാപകടങ്ങളിലും കുറ്റകൃത്യങ്ങളിലേയും ഈ ഗണ്യമായ കുറവ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ വിജയത്തിന്റെ ഫലമായാണ് വിലയിരുത്തുന്നത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.