Top Banner

പുതിയ ലേബർ കോഡ് രൂപികരിക്കാൻ സർക്കാർ; ചട്ടങ്ങള്‍ രൂപീകരിക്കാന്‍ പ്രത്യേക സമിതി

പുതിയ ലേബര്‍ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അനുയോജ്യമായ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനായി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിക്ക് രൂപം നല്‍കി. ലേബര്‍ കോഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് ഈ സമിതിയുടെ പ്രധാന ഉത്തരവാദിത്തം. സമിതി രൂപീകരിച്ച് പത്ത് ദിവസത്തിനകം തന്നെ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തൊഴില്‍ വകുപ്പ് സെക്രട്ടറി കണ്‍വീനറായും നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി അംഗമായും പ്രവര്‍ത്തിക്കുന്ന സമിതിയില്‍, വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ഏഴ് അംഗങ്ങളും തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി കേള്‍ക്കുകയും നിയമപരമായ വശങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കുകയും ചെയ്ത ശേഷമേ ലേബര്‍ കോഡ് നടപ്പാക്കുന്നതില്‍ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവ.സേവനങ്ങൾ

നിയമപരമായ പരിധിക്കുള്ളില്‍ നിന്ന് തൊഴിലാളികളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനും, ലേബര്‍ കോഡ് മൂലമുണ്ടാകാവുന്ന പ്രതികൂല ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും. കേരളം തയ്യാറാക്കുന്ന ലേബര്‍ ചട്ടങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയായിരിക്കണമെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു.

തൊഴിലാളികളുടെ പരിധി നിശ്ചയിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് യൂണിയനുകള്‍ ഉന്നയിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ പരിധി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ഔദ്യോഗികമായി മുന്നോട്ടുവെക്കും. 2021ല്‍ തയ്യാറാക്കിയ പ്രാഥമിക കരടില്‍ ആവശ്യമായ മാറ്റങ്ങളും ഭേദഗതികളും വരുത്താന്‍ ട്രേഡ് യൂണിയനുകള്‍ക്ക് പൂര്‍ണ്ണ അവസരം നല്‍കും.

പ്രത്യേക കമ്മിറ്റി തയ്യാറാക്കുന്ന കരട് നിര്‍ദ്ദേശങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകള്‍ക്കും കൈമാറുകയും, തുടര്‍ന്ന് നടക്കുന്ന സിറ്റിങ്ങുകളില്‍ നേരിട്ട് പങ്കെടുത്ത് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസരവും സംഘടനകള്‍ക്ക് ലഭിക്കും. സമിതി സമര്‍പ്പിക്കുന്ന അന്തിമ റിപോര്‍ട്ടും ട്രേഡ് യൂണിയനുകളുടെ നിര്‍ദ്ദേശങ്ങളും വിലയിരുത്തിയായിരിക്കും സംസ്ഥാനത്തെ ലേബര്‍ കോഡ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുക.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.