Top Banner

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പ്രശ്നം ഇനിയും കണ്ടില്ലെന്ന് നടിക്കരുത്; മിന്നൽ പണിമുടക്കി പ്രതിഷേധം

എറണാകുളം സൗത്ത്
റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷാ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ കോഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8 :30 മുതൽ മിന്നൽ പണിമുടക്കി.

പ്രീപെയ്ഡ് കൗണ്ടറിൽ ഇരിക്കുന്ന ട്രാഫിക് വാർഡന്മാർ സഭ്യമായി തൊഴിലാളികളോട് പെരുമാറുക, ക്രിമിനൽ പശ്ചാത്തലം ഉള്ള ഓട്ടോറിക്ഷകളിൽ വന്ന് ക്യാൻവാസ് ചെയ്ത് യാത്രക്കാരുടെ കയറ്റുന്നതിന് കൃത്യമായ നിയമ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഇത് ആവശ്യപ്പെടുമ്പോൾ ട്രാഫിക് പോലീസിന്റെയും റെയിൽവേ പോലീസിന്റെയും ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും സ്വീകരിക്കാൻ കഴിയില്ല. കാരണം അവർ കാക്കിയിട്ടിട്ടില്ല എന്നുള്ള ബാലിശമായ കാര്യം പറഞ്ഞുകൊണ്ട് അവർ തടി തപ്പുകയാണ് എന്നുള്ളതാണ്. പ്രീപെയ്ഡിൽ ഓടുന്ന നിയമാനുസൃത പ്രീപെയ്ഡിൽ ഓടുന്ന നിയമാനുസൃത റെയിൽവേയുടെ പാസും ട്രാഫിക് പോലീസിന്റെ അനുമതിയോടുകൂടി പ്രീപെയ്ഡ് ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ അനധികൃത ഓട്ടോറിക്ഷ തൊഴിലാളികളെ തടയുകയോ അവരുടെ ഓട്ടത്തിന് വിഘ്നം വരുത്തുകയോ ചെയ്താൽ പുറത്ത് അവർ കൂട്ടമായി ഈ നിയമാനുസൃത ഓട്ടോതൊഴിലാളികളെ ആക്രമിക്കുന്നതും പതിവാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോഴും പോലീസുകാർ അവരെ സംരക്ഷിക്കുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. നിയമാനുസൃതമായി ഓടുന്ന തൊഴിലാളികൾക്ക് കൃത്യമായ വരുമാനക്കുറവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഓൺലൈൻ ആപ്പുകളുടെയും ടാക്സികളുടെയും കടന്നുകയറ്റവും ഇവരെ വല്ലാതെ ബാധിക്കുന്നു.
ഇവരെയും  കൃത്യമായി നിയന്ത്രിക്കണമെന്നും സുരക്ഷിതമായും സ്വസ്ഥമായും പ്രീപെയ്ഡ് ഓടുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുവാനുള്ള എല്ലാ അവകാശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ പത്ത് മുപ്പതിന് കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ നടക്കുന്ന ചർച്ചകളിൽ പരിഹാരം ഉണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

നാളിതുവരെയുമായി റെയിൽവേ, കൊച്ചി സിറ്റിയിലെ ട്രാഫിക് പോലീസ് ഇവർക്ക് ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിയാതെ ഉഴലുകയാണ്.  ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുവാനാണ് വിവിധ തൊഴിലാളിസംഘടനകളുടെ തീരുമാനം

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.