Top Banner

UP പൊലിസിനെ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് സുപ്രിംകോടതി

യു.പി പൊലിസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് സുപ്രിംകോടതി. ക്രിമിനൽക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു.പി പൊലിസ് നടപടിയെ വിമർശിച്ച് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്‌ദേവ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കടുത്ത വിമർശനമുന്നയിച്ചത്. ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരായ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രിംകോടതി വിമർശം ഉന്നയിച്ചത്.

എല്ലാ കാര്യങ്ങളിലും യു.പി പൊലിസിന് അജൻഡയുണ്ട്. ഇങ്ങനെയാണ് നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിൽ ആളുകൾ നിങ്ങളെ എങ്ങനെ വിശ്വസിക്കും. ഈ വിഡ്ഢിത്തം ഏതെങ്കിലും ഘട്ടത്തിലെങ്കിലും അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. അനധികൃതമായി മോട്ടോർസൈക്കിൾ ഓടിച്ചയാളെ താൻ നേരിട്ട് പിടികൂടി പൊലിസിൽ ഏൽപ്പിച്ചിട്ടും യു.പി പൊലിസ് അജ്ഞാതരായ വ്യക്തികൾക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നാണ് ഹരജിക്കാരിയുടെ ആരോപണം.

പൊലിസ് ഇത് ബോധപൂർവമാണ് ചെയ്തത്. കുറ്റാരോപിതന്റെ കോളം ശൂന്യമാക്കിയിട്ടു. ഹൈക്കോടതി ഇടപെട്ട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ കുറ്റപത്രത്തിൽ റൈഡറുടെ പേര് ചേർത്തു. പിന്നീട് ക്ലീൻചിറ്റ് നൽകിയെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്തപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർസൈക്കിളിന് അന്വേഷണത്തിനിടെ ഒരു രജിസ്ട്രേഷൻ നമ്പർ നൽകിയിരുന്നതായും ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ നിരാശാ ജനകമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ആൾ സംഭവസ്ഥലത്ത് വച്ച് പിടിക്കപ്പെട്ടിട്ടും അജ്ഞാതരെന്ന് എഴുതിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.

വിഷയത്തിൽ യു.പി പൊലിസ് സത്യവാങ്മൂലം തൃപ്തികരമല്ല. ഹർജിക്കാരിയുടെ ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം അടുത്ത വാദം കേൾക്കലിന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നും ബെഞ്ച് പറഞ്ഞു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.