Top Banner

ഡൽഹിയിലെ പ്രതിഷേധം: മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രം

ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പത്, പത്ത് തീയതികളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രം. സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് ആനുപാതികമായ നടപടിയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞു.

തനിക്കെതിരായ കോടതിയലക്ഷ്യ നോട്ടിസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിംകോടതി നിർദേശങ്ങൾ മനഃപൂർവം ലംഘിച്ചെന്നാരോപിച്ച് അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം.

സമാധാനവും പൊതുക്രമവും ഉറപ്പാക്കുന്നതിനും ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.  ആവശ്യമായ അനുമതി നേടാതെ പ്രതിഷേധം നടത്താനുള്ള ഒരു സംഘടനയുടെ ആഹ്വാനവും അനുമതി നിഷേധിച്ചിട്ടും പ്രതിഷേധവുമായി മുന്നോട്ടുപോകാനുള്ള നീക്കവുമാണ് നടപടിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.